ETV Bharat / city

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം ; 4000 കടന്ന് പ്രതിദിന കണക്ക് - സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്

എറണാകുളം ജില്ലയിൽ 1170 പേർക്ക് ഇന്ന് രോഗം ബാധിച്ചു

KERALA COVID UPDATE  സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം  കേരളത്തിൽ കൊവിഡ് വ്യാപനം കൂടുന്നു  കേരളത്തിൽ 4000 കടന്ന് പ്രതിദിന കൊവിഡ് കണക്ക്  സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്  Covid spread is severe in Kerala
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; 4000 കടന്ന് പ്രതിദിന കണക്ക്
author img

By

Published : Jun 21, 2022, 8:50 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ഇന്ന് 4224 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ കൂടുന്നുണ്ടെങ്കിലും എറണാകുളം ജില്ലയിലാണ് അതിരൂക്ഷ വ്യാപനം നടക്കുന്നത്. ഇവിടെ 1170 പേർക്ക് ഇന്ന് രോഗം ബാധിച്ചു.

തിരുവനന്തപുരത്ത് 733 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7 മരണവും കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. ജൂൺ മാസം തുടക്കം മുതൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. ആദ്യ ആഴ്‌ചകളിൽ ആയിരത്തിന് മുകളിലായിരുന്നു കൊവിഡ് കേസുകൾ. രണ്ടാം വാരത്തോടെ അത് രണ്ടായിരത്തിന് മുകളിലെത്തി.

പതിനാലാം തീയതി മുതൽ 5 ദിവസം മൂവായിരത്തിന് മുകളിലായിരുന്നു കൊവിഡ് കേസുകൾ. കഴിഞ്ഞ രണ്ട് ദിവസം കൊവിഡ് കേസുകൾ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് അത് നാലായിരത്തിന് മുകളിലെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.