തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപന തോതില്‍ വലിയ വര്‍ധന.ശനിയാഴ്‌ച 1544 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. ഇന്ന് 11.39 ശതമാനമാണ് ടിപിആര്‍. 4 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
എറണാകുളത്താണ് കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 481 കേസുകളാണ് ഇന്ന് എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
എറണാകുളം 2419, തിരുവനന്തപുരം 1205, കൊല്ലം 114, പത്തനംതിട്ട 299, ആലപ്പുഴ 209, കോട്ടയം 846, ഇടുക്കി 215, തൃശൂർ 315, പാലക്കാട് 299, മലപ്പുറം 89, കോഴിക്കോട് 525, വയനാട് 47, കണ്ണൂര്‍ 42, കാസര്‍കോട് 18 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള കൊവിഡ് രോഗികളുടെ എണ്ണം.
കഴിഞ്ഞ അഞ്ച് ദിവസത്തെ കൊവിഡ് കണക്കുകള്‍
- മെയ് 30 1197
- ജൂണ്‍ 1 1370
- ജൂണ്‍ 2 1278
- ജൂണ്‍ 3 1465
- ജൂണ്‍ 4 1544
അതേസമയം സ്‌കൂളുകള്‍ അടക്കം പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.