തിരുവനന്തപുരം: സംസ്ഥാനത്ത് 4125 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3461 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 412 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 3007 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 40,382 ആയി. 1,01,731 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
19 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു
ഓഗസ്‌റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ (67), പാലക്കാട് ഒറ്റപ്പാലം സ്വദേശി രാജന്‍ (58), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപാല മേനോന്‍ (79), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം കരിമടം കോളനി സ്വദേശി സെയ്ദാലി (30), മലപ്പുറം പുതുപൊന്നാനി സ്വദേശി അബു (72), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68), സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി പ്രീജി (38), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷമീര്‍ (38), തിരുവനന്തപുരം പെരുമാതുറ സ്വദേശി മുഹമ്മദ് ഹനി (68), സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ തിരുവനന്തപുരം പെരുങ്കുഴി സ്വദേശി അപ്പു (70), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ബാലകൃഷ്ണന്‍ (81), എറണാകുളം സ്വദേശി പി. ബാലന്‍ (86), സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുരേന്ദ്രന്‍ (54) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം (681), കൊല്ലം (347), പത്തനംതിട്ട (207), ആലപ്പുഴ (403), കോട്ടയം (169), ഇടുക്കി (42), എറണാകുളം (406), തൃശൂര്‍ (369), പാലക്കാട് (242), മലപ്പുറം (444), കോഴിക്കോട് (394), വയനാട് (81), കണ്ണൂര്‍ (143), കാസര്‍കോട് (197)എന്നിവിടങ്ങളിലാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
തിരുവനന്തപുരം (656), കൊല്ലം (341), പത്തനംതിട്ട (159), ആലപ്പുഴ (365), കോട്ടയം (163), ഇടുക്കി (38), എറണാകുളം (379), തൃശൂര്‍ (352), പാലക്കാട് (240), മലപ്പുറം (431), കോഴിക്കോട് (383), വയനാട് (75), കണ്ണൂര്‍ (117), കാസര്‍കോട് (176) എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം (23), എറണാകുളം (10), കണ്ണൂര്‍ (17), പത്തനംതിട്ട (2), തൃശൂര്‍ (13), മലപ്പുറം (3), ആലപ്പുഴ (4), കോഴിക്കോട് (3), കാസര്‍കോട് (15) എന്നീ ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം (469), കൊല്ലം (215), പത്തനംതിട്ട (117), ആലപ്പുഴ (231), കോട്ടയം (114), ഇടുക്കി (42), എറണാകുളം (250), തൃശൂര്‍ (240), പാലക്കാട് (235), മലപ്പുറം (468), കോഴിക്കോട് (130), വയനാട് (61), കണ്ണൂര്‍ (214), കാസര്‍കോട് (221) എന്നിവിടങ്ങളിലാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,488 പേര്‍ വീടുകളിലും 25,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2430 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജന്‍ അസെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടെയ്‌ൻമെന്‍റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഏഴ് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 639 ആയി.