തിരുവനന്തപുരം: സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുര്‍ച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇന്നലെ 141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്നും 46 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (ഡല്‍ഹി-15, ബംഗാള്‍-12, മഹാരാഷ്‌ട്ര- 5, തമിഴ്‌നാട്- 5, കര്‍ണാടക- 4, ആന്ധ്രാ പ്രദേശ്- 3, ഗുജറാത്ത്- 1, ഗോവ- 1) വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ എട്ട് പേര്‍ക്കും രോഗം ബാധിച്ചു. 81 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3603 ആയി. ഇതില്‍ 1691 പേര്‍ ചികിത്സയിലാണ്.
പത്തനംതിട്ട (25), കൊല്ലം (18), കണ്ണൂര്‍ (17), പാലക്കാട് (16), തൃശൂര്‍ (15), ആലപ്പുഴ (15), മലപ്പുറം (10), എറണാകുളം (8), കോട്ടയം (7), ഇടുക്കി (6), കാസര്‍കോട് (6), തിരുവനന്തപുരം (4), കോഴിക്കോട് (3), വയനാട് (2) എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചിരിക്കുന്നത്. കോഴിക്കോട് (35), കൊല്ലം (1), പത്തനംതിട്ട (1), ആലപ്പുഴ (13), കോട്ടയം (3), ഇടുക്കി (2), എറണാകുളം (4), തൃശൂര്‍ (4), പാലക്കാട് (1), മലപ്പുറം (7) കണ്ണൂര്‍ (10) എന്നിവിടങ്ങളില്‍ രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്‌തു. ഇന്ന് 4941 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 154759 ആയി. ഇതില്‍ 2282 പേര്‍ ആശുപത്രികളിലാണ്. 288 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനക്കയച്ച 148827 സാമ്പിളുകളില്‍ 4005 എണ്ണത്തിന്‍റെ ഫലം വരാനുണ്ട്. അതേസമയം സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 111 ആയി തുടരുകയാണ്.