ETV Bharat / city

കൊവിഡ് മൂന്നാം തരംഗം; ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാൻ അവലോകന യോഗം ചേർന്നു - oxygen availability review metting news

കൊവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് സംസ്ഥാനത്തെ ഓക്‌സിജൻ നിർമാണം വർധിപ്പിക്കാൻ അവലോകന യോഗത്തിൽ തീരുമാനം.

കൊവിഡ് മൂന്നാം തരംഗം  ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാൻ അവലോകന യോഗം ചേർന്നു  ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാൻ അവലോകന യോഗം  കൊവിഡ് കേരള  കേരളത്തിലെ മൂന്നാം തരംഗം  ഓക്‌സിജൻ വിതരണം  Kerala Covid third wave  Covid third wave Kerala  Kerala covid news  oxygen availability review metting  oxygen availability review metting news  oxygen availability kerala news
കൊവിഡ് മൂന്നാം തരംഗം; ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാൻ അവലോകന യോഗം ചേർന്നു
author img

By

Published : Jul 31, 2021, 4:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങള്‍ തുടങ്ങി ആരോഗ്യ വകുപ്പ്. ഓക്‌സിജൻ ലഭ്യതയും ചികിത്സ സൗകര്യങ്ങളും ഉറപ്പ് വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് തുടക്കം കുറിച്ചത്. ഇതിനായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.

രണ്ടാം തരംഗ സമയത്ത് കേരളത്തില്‍ ഓക്‌സിജൻ ലഭ്യതയിൽ ഒരു പ്രയാസവും നേരിട്ടിരുന്നില്ല. മൂന്നാം തരംഗമുണ്ടായാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തു.

സംസ്ഥാനത്ത് ഓക്‌സിജൻ നിർമാണം വർധിപ്പിക്കും

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്ഥാനത്തിന്‍റെ പദ്ധതികള്‍, സി.എസ്.ആര്‍. ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് സംസ്ഥാനത്തെ ഓക്‌സിജൻ ജനറേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജൻ ജനറേഷന്‍ യൂണിറ്റുകള്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ പ്രവര്‍ത്തന സജ്ജമാക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിര്‍മിക്കാന്‍ സാധിക്കും.

'യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ പൂർത്തിയാക്കും'

സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന 38 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളുടെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി. കൊവിഡ് രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ശിശുരോഗ ചികിത്സ മേഖലയുടെ അടിയന്തര വിപുലീകരണം സംബന്ധിച്ചും ചര്‍ച്ച നടത്തി. യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പദ്ധതികളുടെ നിര്‍വഹണം പൂര്‍ത്തിയാക്കുന്നതിന് കെ.എം.എസ്.സി.എല്‍, ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

അതീവ ജാഗ്രത നിർദേശം നൽകി ആരോഗ്യമന്ത്രി

കൊവിഡ് കേസുകളിലെ വര്‍ധനവും മൂന്നാം തരംഗവും മുന്നില്‍ കണ്ട് മെഡിക്കല്‍ കോളജുകളിലെയും മറ്റ് ചികിത്സ കേന്ദ്രങ്ങളിലേയും കൊവിഡ് ചികിത്സ സാമഗ്രികളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താനും യോഗം നിര്‍ദേശം നല്‍കി. രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി സംസ്ഥാനം മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്‍റെ സാന്നിധ്യവുമുണ്ട്.

വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും, ആശുപത്രി അഡ്‌മിഷനുകളും വളരെ കൂടുതലായിരിക്കുമെന്നും യോഗം വിലിരുത്തി. ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്‌ധ അഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടു.

READ MORE: കേരളം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ വക്കിലെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.