ETV Bharat / city

ആർക്കാണോ ചിഹ്നം അനുവദിച്ചത്, അവരെയാണ് സര്‍വകക്ഷി യോഗത്തിന് വിളിച്ചതെന്ന് മുഖ്യമന്ത്രി - സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ ജോസ്.കെ.മാണിയെ ക്ഷണിക്കാന്‍ കാരണം പാര്‍ട്ടി ചിഹ്നമായ രണ്ടില അവര്‍ക്ക് ലഭിച്ചതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

kerala cm pinarayi vijayan latest statement about kerala congress(m)  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  പി.ജെ ജോസഫ് വിഭാഗം  സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം  kerala cm pinarayi vijayan
ആർക്കാണോ ചിഹ്നം അനുവദിച്ചത്, അവരെയാണ് സര്‍വകക്ഷി യോഗത്തിന് വിളിച്ചതെന്ന് മുഖ്യമന്ത്രി
author img

By

Published : Sep 11, 2020, 2:55 PM IST

തിരുവനന്തപുരം: സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ ജോസ്.കെ.മാണിയെ ക്ഷണിക്കാന്‍ കാരണം പാര്‍ട്ടി ചിഹ്നമായ രണ്ടില അവര്‍ക്ക് ലഭിച്ചതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ജെ ജോസഫ് വിഭാഗത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാതിരുന്നത് സംബന്ധിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുമ്പ് പി.ജെ ജോസഫിനെ വിളിക്കാന്‍ കാരണം അന്ന് ചിഹ്നം സംബന്ധിച്ചുള്ള വിധി വരാതിരുന്നതിനാലും മുന്‍കാല രീതികള്‍ അനുസരിച്ചുമായിരുന്നെന്നും പിണറായി വിജയന്‍. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന് ജോസാണ് നേതൃത്വം നല്‍കുന്നതെന്നും കൂടാതെ പി.ജെ ജോസഫ് ഇപ്പോഴും കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഭാഗമാണെന്നാണ് മനസിലാക്കുന്നതെന്നും അതിനാലാണ് ജോസിനെ സര്‍വകക്ഷി യോഗത്തിലേക്ക് വിളിച്ചതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഭാഗമല്ലെങ്കില്‍ അത് പി.ജെ ജോസഫ് വിഭാഗം പറയട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആർക്കാണോ ചിഹ്നം അനുവദിച്ചത്, അവരെയാണ് സര്‍വകക്ഷി യോഗത്തിന് വിളിച്ചതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നതും തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പും ചര്‍ച്ച ചെയ്യാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.