ETV Bharat / city

ആരാധനാലയങ്ങളിലെ ശബ്‌ദമലിനീകരണം: പരാതിപ്പെട്ടാല്‍ രണ്ട് മണിക്കൂറിനകം പരിഹരിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ - kerala child rights commission on sound pollution

ഉച്ചഭാഷിണിയിൽ നിന്നുള്ള ശബ്‌ദമലിനീകരണം മൂലം വിദ്യാർഥികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് ബാലാവകാശ കമ്മിഷന്‍റെ ഉത്തരവ്

ആരാധനാലയങ്ങളിലെ ശബ്‌ദമലിനീകരണം  ശബ്‌ദമലിനീകരണം ബാലാവകാശ കമ്മിഷന്‍ ഉത്തരവ്  ആരാധനാലയങ്ങള്‍ ശബ്‌ദമലിനീകരണം ഉത്തരവ്  sound pollution at religious places latest  kerala child rights commission on sound pollution  ഉച്ചഭാഷിണി ശബ്‌ദമലിനീകരണം വിദ്യാര്‍ഥികള്‍ പഠനം പരാതി
ആരാധനാലയങ്ങളിലെ ശബ്‌ദമലിനീകരണം: കുട്ടികൾ പരാതിപ്പെട്ടാല്‍ രണ്ട് മണിക്കൂറിനകം പരിഹരിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍
author img

By

Published : Apr 27, 2022, 8:46 PM IST

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ നിന്നുള്ള ശബ്‌ദമലിനീകരണം സംബന്ധിച്ച് കുട്ടികൾ പരാതിപ്പെട്ടാൽ ഉടനടി നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍റെ ഉത്തരവ്. പരാതി ലഭിച്ച് രണ്ട് മണിക്കൂറിനകം പരിഹാരം കാണണമെന്നാണ് നിർദേശം. ഉച്ചഭാഷിണി അമിതമായി ഉപയോഗിക്കുന്നത് മൂലം ആരാധനാലയ പരിസരങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതും സംബന്ധിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് നിർദേശം.

കൊല്ലം പുനലൂർ ആരംപുന്ന ആയിരവല്ലി ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ നിന്നുള്ള ശബ്‌ദമലിനീകരണം മൂലം വിദ്യാർഥികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസിയായ കെ വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി. എല്ലാ മത വിഭാഗങ്ങളിലെയും പ്രാർഥന യോഗങ്ങൾ, ഉത്സവപ്പറമ്പുകൾ, മതപരമായ ചടങ്ങുകൾ, വാദ്യോപകരണങ്ങളുടെ ഉപയോഗം എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. ഇവിടങ്ങളിൽ ഉച്ചഭാഷിണിയുടെ ഉപയോഗം ശബ്‌ദമലിനീകരണ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചാണെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, മലിനീകരണ നിയന്ത്രണ ബോർഡ്‌ ചെയർമാൻ എന്നിവർ ഉത്തരവിറക്കണമെന്നും കമ്മിഷൻ നിർദേശം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.