തിരുവനന്തപുരം: യോഗ്യതാ മാനദണ്ഡങ്ങൾ തിരുത്തി ബാലാവകാശ കമ്മിഷൻ ചെയർമാനായി കെ.വി.മനോജ് കുമാറിനെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം. ബാലാവകാശ പ്രവർത്തനങ്ങളിൽ 10 മാസത്തെ പ്രവർത്തന പരിചയം വേണമെന്ന മാനദണ്ഡം ഒഴിവാക്കിയാണ് കണ്ണൂരില്‍ നിന്നുള്ള സി.പി.എം നോമിനിക്ക് നിയമനം നല്‍കിയത്.
വിരമിച്ച ജില്ലാ ജഡ്ജിമാരെയടക്കം ഒഴിവാക്കിയാണ് മന്ത്രിസഭാ തീരുമാനം. പി.ടി.എയിൽ മാത്രം പ്രവർത്തന പരിചയമുള്ള മനോജ് യോഗ്യതാ പട്ടികയിൽ ഇരുപത്തിയേഴാം സ്ഥാനത്തായിരുന്നു. മുന്നിലുള്ള 26 പേരേയും ഒഴിവാക്കിയാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അധ്യക്ഷയായ സമിതി ചീഫ് സെക്രട്ടറിക്ക് തുല്യ പദവിയിൽ സി.പി.എം നോമിനിയെ നിയമിച്ചത്.