ETV Bharat / city

42 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് മെയ് 17ന്; ഏപ്രില്‍ 27 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

author img

By

Published : Apr 14, 2022, 1:52 PM IST

42 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കും

തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്  kerala local body bypolls  bypolls in 42 local body wards on may  42 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്  തദ്ദേശ വാര്‍ഡ് വോട്ടെടുപ്പ് പുതിയ വാര്‍ത്ത
42 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് മെയ് 17ന്; ഏപ്രില്‍ 27 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുവന്ന 42 തദ്ദേശ വാര്‍ഡുകളില്‍ മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കും. ഏപ്രില്‍ 27 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

സൂക്ഷമ പരിശോധന ഏപ്രില്‍ 28ന് നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്. മെയ്‌ 17ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ വോട്ടെടുപ്പും മെയ് 18ന് വോട്ടെണ്ണലും നടക്കും. കണ്ണൂരില്‍ സമാപിച്ച 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങുന്ന സിപിഎം നേതൃത്വം നല്‍കുന്ന ഇടത്‌ മുന്നണിക്കെതിരെ, കെ റെയില്‍ വിരുദ്ധ പ്രക്ഷോഭം മുന്‍നിര്‍ത്തിയായിരിക്കും യുഡിഎഫും എന്‍ഡിഎയും പ്രചാരണം നടത്തുക. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍/ ഡിവിഷനുകള്‍ ജില്ല അടിസ്ഥാനത്തില്‍-

തിരുവനന്തപുരം: അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാര്‍ ഗ്രമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്

കൊല്ലം: വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെലിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം

പത്തനംതിട്ട: കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്

കോട്ടയം: ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയിലെ അമ്പലം

ഇടുക്കി: ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം, ഇഇലക്കുടി ഗ്രാമപഞ്ചായത്തിലെ ആണ്ടവന്‍കുടി, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ചേമ്പളം

എറണാകുളം: കൊച്ചി മുന്‍സിപ്പാലിറ്റിയിലെ എറണാകുളം സൗത്ത്, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ വെമ്പിളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂര്‍, നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗണ്‍

തൃശൂര്‍: വടക്കഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ ഒന്നാം കല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം, കഴൂര്‍ ഗ്രാമപഞ്ചായത്തിലെ കഴൂര്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്, മുരിയാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമപഞ്ചായത്തിലെ തുറവന്‍കാട്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെളയനാട്

പാലക്കാട്: ചെറുപ്പുളശേരി മുന്‍സിപ്പാലിറ്റിയിലെ കോട്ടക്കുന്ന്, പല്ലശന ഗ്രാമപഞ്ചായത്തിലെ കുടല്ലൂര്‍

മലപ്പുറം: ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്പ്, വള്ളികുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കട

കോഴിക്കോട്: കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം

കണ്ണൂര്‍: കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയിലെ കക്കാട്, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ മുതിയലം, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം, മങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീര്‍വ്വേലി, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട്

Also read: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കാഹളമുയരുന്നു ; യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.ടി തോമസിന്‍റെ ഭാര്യ ഉമ പരിഗണനയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.