തിരുവനന്തപുരം: പൊതുമരാമത്ത് പ്രവര്‍ത്തനങ്ങൾക്ക് 1102 കോടിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. റോഡ് വികസനത്തിന് 1500 കോടി നല്‍കും. ഗ്രാമീണ റോഡുവികസനത്തിന് 1000 കോടി വകയിരുത്തും. വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും.
2021 മാര്‍ച്ചിന് മുമ്പ് 237 കെട്ടിട്ടങ്ങളുടെയും പ്രൊജക്‌ടുകളുടെയും ഉദ്ഘാടനം നടക്കും. ആയിരം കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡുകളും പാലങ്ങളും തുറക്കും. കിഫ്‌ബിയിലൂടെ 2,985 കിേലാമീറ്റർ ഡിസൈൻഡ് റോഡുകൾ, പത്ത് ബൈപാസുകൾ, 20 ഫ്ലൈ ഓവറുകൾ, 74 പാലങ്ങൾ നിര്‍മിക്കും. 2016-19 കാലത്ത് 16,623 കിലോമീറ്റര്‍ റോഡുകളും 68 പാലങ്ങളും പുനരുദ്ധരിച്ചുവെന്നും ധനമന്ത്രി അറിയിച്ചു.