തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് മഹാനവമി- വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ആശംസകൾ അറിയിച്ചത്. വറുതിയിൽ നിന്നും അനീതിയിൽ നിന്നും വിമോചിതമായ സമൂഹ സൃഷ്‌ടിക്കുള്ള ആയുധമാണ് അറിവ് എന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: വറുതിയിൽ നിന്നും അനീതിയിൽ നിന്നും വിമോചിതമായ സമൂഹ സൃഷ്‌ടിക്കുള്ള ആയുധമാണ് അറിവ്. ആ സന്ദേശമാണ് മഹാനവമി ആഘോഷം നമുക്ക് പകരുന്നത്. അത് ഉൾക്കൊണ്ട് നന്മയും സമത്വവും നിറഞ്ഞ നാളേയ്ക്കായി കൈകോർക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ മഹാനവമി, വിജയദശമി ആശംസകൾ. മുഖ്യമന്ത്രി കുറിച്ചു.