തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) പിന്തുണ പ്രഖ്യാപിച്ചു. സെപ്റ്റംബർ 14ന് മൂലമ്പിള്ളിയില്‍ നിന്നാരംഭിച്ച് 18ന് വിഴിഞ്ഞത്ത് സമാപിക്കുന്ന പ്രചാരണ യാത്രയ്‌ക്ക് കെസിബിസിയുടെ ആഭിമുഖ്യത്തിലുള്ള രൂപതകളുടെ പിന്തുണയുണ്ടാകുമെന്ന് പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.
വിഴിഞ്ഞം അദാനി തുറമുഖത്ത് തീരവാസികള്‍ നടത്തുന്ന സമരം 50 ദിവസം പിന്നിടുന്ന വേളയിലാണ് ജനബോധന യാത്രയ്ക്ക് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ തീരുമാനമെടുത്തിരിക്കുന്നത്. സമരത്തിന് കെസിബിസി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുമെന്നാണ് സമര സമിതിയുടെ കണക്കുകൂട്ടല്‍.
Also read: മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണ് സര്‍ക്കാര്‍; വിഴിഞ്ഞം സമരത്തില്‍ ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം