ETV Bharat / city

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഒപി ജനുവരി 3 മുതല്‍ - Kerala Health Minister veena George

ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ സേവനവും കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ലഭ്യമായിരിക്കും

കാസര്‍കോട് മെഡിക്കല്‍ കോളജ്  ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കും  ആശുപത്രിയിൽ ന്യൂറോളജിസ്റ്റിന്‍റെ സേവനം  Kasaragod Medical College  OP will start from January 3rd  neurologist service at medical college
കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ജനുവരി 3 മുതല്‍ ഒപി ആരംഭിക്കും
author img

By

Published : Dec 31, 2021, 9:02 PM IST

കാസര്‍കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കും. അക്കാദമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആശുപത്രി കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാതെ അക്കാദമിക് ബ്ലോക്കില്‍ ഒപി സേവനം സജ്ജമാക്കിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ജനുവരി 3 മുതല്‍

ALSO READ: കാസർകോട് മെഡിക്കൽ കോളജിൽ ന്യൂറോളജിസ്റ്റിനെ നിയമിച്ചു; ജനറൽ ഒപി മൂന്നു മുതൽ

മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ എന്നിവ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ഒ പി തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് നടപ്പിലാകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.