ETV Bharat / city

കൂടത്തില്‍ തറവാട്ടിലെ സ്വത്ത് തട്ടിപ്പില്‍ മുന്‍ കലക്‌ടറടക്കം 12 പേര്‍ക്കെതിരെ കേസ്

കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരാണ് കേസിലെ ഒന്നാം പ്രതി. തിരുവനന്തപുരം മുൻ കലക്‌ടര്‍ മോഹൻദാസിനെ കേസിൽ പത്താം പ്രതിയാക്കിയിട്ടുണ്ട്

കരമന കേസ് : സ്വത്ത് തട്ടിപ്പില്‍ കാര്യസ്ഥനടക്കം 12 പേര്‍ക്കെതിരെ കേസ്
author img

By

Published : Oct 28, 2019, 7:42 AM IST

Updated : Oct 28, 2019, 2:45 PM IST

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പിൽ പൊലീസ് കേസെടുത്തു. കാര്യസ്ഥൻ രവീന്ദ്രൻ നായർ, മുൻ കലക്‌ടര്‍ മോഹൻദാസ് ഉൾപ്പടെ 12 പേർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുടുംബാഗമായ മരുതൂർക്കാവ് സ്വദേശി പ്രസന്നകുമാറിന്‍റെ പരാതിയിലാണ് കരമന പൊലീസിന്‍റെ നടപടി. എന്നാല്‍ മരണത്തിലെ ദുരൂഹതകൾ ഈ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല.

karamana murder latest news  kerala police  കരമന കേസ്  കരമന കൊലപാതകം
കേസെടുത്തവരുടെ വിവരങ്ങള്‍
കാര്യസ്ഥൻ രവീന്ദ്രൻ നായരാണ് ഒന്നാം പ്രതി. മറ്റൊരു കാര്യസ്ഥൻ സഹദേവൻ കേസിലെ രണ്ടാം പ്രതിയാണ്. തിരുവനന്തപുരം മുൻ കലക്‌ടര്‍ മോഹൻദാസിനെ കേസിൽ പത്താം പ്രതിയാക്കിയിട്ടുണ്ട്. ഗൂഡാലോചന, വ്യാജരേഖ ചമക്കൽ, സാമ്പത്തിക തട്ടിപ്പ്, ഭീഷണിപെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുൻ കലക്‌ടര്‍ കൂടി പ്രതിപട്ടികയിൽ വന്നതോടെ സ്വത്ത് തട്ടിപ്പിനായി നടന്നത് ഉന്നതതല ഗൂഡാലോചനയാണെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

200 കോടിക്ക് മുകളിൽ മൂല്യമുള്ള സ്വത്തുക്കളാണ് കൂടത്തിൽ കുടുംബത്തിന്‍റേതായി ഉണ്ടായിരുന്നത്. ഇവയെല്ലാം ഇപ്പോൾ രവീന്ദ്രൻ നായർ ഉൾപ്പെടെ പ്രതി പട്ടികയിൽ ഉള്ളവരുടെ പേരിലാണ്. വിശദമായ മൊഴിയെടുത്ത ശേഷമാണ് പൊലീസ് എഫ്.ഐ.അർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Intro:Body:

കരമന കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പിൽ പോലീസ് കേസെടുത്തു.

കാര്യസ്ഥൻ രവീന്ദ്രൻ നായർ ഉൾപ്പെടെ 12 പേർക്കെതിരെയാണ് കേസ്.

മരണത്തിലെ ദുരൂഹതകൾ ഈ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തെ ഇന്ന് വിപുലീകരിക്കും. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കാനാണ് സാധ്യത

Conclusion:
Last Updated : Oct 28, 2019, 2:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.