ETV Bharat / city

'പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്' ; ആനി രാജയുടെ പരാമർശം തള്ളി കാനം രാജേന്ദ്രൻ

author img

By

Published : Sep 2, 2021, 10:20 PM IST

സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായ തകർക്കുന്ന തരത്തിൽ പ്രതികരണം നടത്തിയ ആനി രാജയിൽ നിന്ന് വിശദീകരണം തേടണമെന്ന് ഡി.രാജയ്ക്ക് കാനം രാജേന്ദ്രന്‍റെ പരാതി

Kanam Rajendran rejects Annie Raja's remarks  Annie Raja's remarks against the police  Annie Raja's remarks updates  Annie Raja's remarks on police  Kanam Rajendran rejects Annie Raja's comment  Kanam Rajendran  Annie Raja  Annie Raja news  Annie Raja latest news  പൊലീസിനെതിരെയുള്ള ആനി രാജയുടെ പരാമർശം  ആനി രാജയെ തള്ളി കാനം രാജേന്ദ്രൻ  കാനം രാജേന്ദ്രൻ വാർത്ത  കാനം രാജേന്ദ്രൻ ഡി രാജക്ക് കത്ത് നൽകി  ഡി രാജ  ആനി രാജയുടെ വിവാദ പരാമർശം  ആനി രാജ  കാനം രാജേന്ദ്രൻ
പൊലീസിനെതിരെയുള്ള ആനി രാജയുടെ പരാമർശത്തെ തള്ളി കാനം രാജേന്ദ്രൻ

തിരുവനന്തപുരം : കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെയും ഇടതു മുന്നണിയെയും വെട്ടിലാക്കിയ സി.പി.ഐ ദേശീയ നേതാവും മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയ്‌ക്കെതിരെ പാര്‍ട്ടി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തെ സമീപിച്ചു.

ആനിരാജയുടെ നടപടി സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ്. വിഷയത്തിൽ വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് പരാതി നല്‍കി. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ സുനീഷ എന്ന യുവതി ആത്മഹത്യ ചെയ്യുകയും സാമൂഹിക വിരുദ്ധരില്‍ നിന്ന് രക്ഷ നേടാന്‍ കൊല്ലത്തെ വീട്ടമ്മയും പ്രായപൂര്‍ത്തിയായ മകളും മകനും ട്രെയിനില്‍ കയറി പുലര്‍ച്ചെ വരെ യാത്ര ചെയ്‌തതുമായ സംഭവങ്ങളെ തുടര്‍ന്നായിരുന്നു പൊലീസിനെതിരെ ആനി രാജയുടെ രൂക്ഷ വിമര്‍ശനം.

READ MORE: 'ആര്‍.എസ്.എസ് ഗ്യാങ്ങ്' ; ആനി രാജയുടെ പ്രസ്താവന സിപിഐക്ക് പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലെന്ന് എം.ടി രമേശ്

മുഖ്യമന്ത്രി പ്രശ്‌നം ഗൗരവമായെടുക്കണമെന്നാവശ്യപ്പെട്ട അവര്‍ സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകുന്നു.

പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ഇത് ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കണമെന്നായിരുന്നു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് ആനിരാജ പ്രതികരിച്ചത്. അവരുടെ പ്രതികരണം ഗൗരവതരമാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.