ETV Bharat / city

സിപിഎം നയരേഖ: എൽഡിഎഫിൽ ചർച്ച ചെയ്‌താല്‍ അഭിപ്രായം പറയാമെന്ന് കാനം രാജേന്ദ്രൻ - kerala cpm state conference latest

റവന്യു വകുപ്പിൻ്റെ പേരിൽ സിപിഐ നേതാക്കൾ പണപ്പിരിവ് നടത്തുന്നുവെന്ന വിമർശനം സിപിഎം പൊതുസമ്മേളനത്തിൽ ഉയർന്നിരുന്നു.

കാനം രാജേന്ദ്രന്‍ സിപിഎം നയരേഖ  സിപിഐ സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രി നയരേഖ  സിപിഎം സംസ്ഥാന സമ്മേളനം  നവ കേരളം സിപിഎം വികസന നയരേഖ  pinarayi presents policy document  kerala cpm state conference latest  kanam rajendran on cpm policy document
സിപിഎം നയരേഖ: എൽഡിഎഫിൽ ചർച്ച ചെയ്‌താല്‍ അഭിപ്രായം പറയാമെന്ന് കാനം രാജേന്ദ്രൻ
author img

By

Published : Mar 3, 2022, 1:06 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ ആദ്യം സിപിഎം സമ്മേളനം പാസാക്കുമോയെന്ന് നോക്കാം. വിഷയം എൽഡിഎഫിൽ ചർച്ചയ്ക്ക് വന്നാൽ അപ്പോൾ അഭിപ്രായം പറയാമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

റവന്യു വകുപ്പിന് എതിരായ സിപിഎം സമ്മേളനത്തിലെ പരാമർശത്തിൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. റവന്യു വകുപ്പിൻ്റെ പേരിൽ സിപിഐ നേതാക്കൾ പണപ്പിരിവ് നടത്തുന്നുവെന്ന വിമർശനം സിപിഎം പൊതുസമ്മേളനത്തിൽ ഉയർന്നിരുന്നു. പട്ടയമേള സിപിഐ നേതാക്കൾ അഴിമതിക്കുള്ള അരങ്ങാക്കി മാറ്റിയെന്നും സിപിഎം പ്രതിനിധികൾ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനത്തിന്‍റെ പ്രതികരണം.

Also read: സംസ്ഥാന സമ്മേളനം: വിവാദങ്ങളെ കൂട്ടുത്തരവാദിത്വത്തോടെ നേരിടുന്നില്ലെന്ന് വിമർശനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.