തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയിലെ വിജിലൻസ് റെയ്ഡിന്‍റെ പേരിലുള്ള വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊതുമേഖല സ്ഥാപനങ്ങളിലെ വിജിലൻസ് റെയ്‌ഡ് സ്വാഭാവിക നടപടിയാണ്. അതിൽ വകുപ്പ്മന്ത്രി പ്രതികരിക്കേണ്ട കാര്യമില്ല. ചെയർമാനോ ഡയറക്ടറോ മാത്രം പ്രതികരിച്ചാൽ മതിയായിരുന്നു. എങ്കിൽ ഇത്രയും വിവാദമുണ്ടാകില്ലായിരുന്നു. ഇത്തരത്തിലുള്ള റെയ്‌ഡ് വിവരങ്ങൾ മന്ത്രി അറിയണമെന്നില്ലെന്നും കാനം പറഞ്ഞു. സ്വകാര്യ ചിട്ടികമ്പനികൾക്കും ബ്ലേഡ് കമ്പനികൾക്കും വേണ്ടിയാണ് റെയ്‌ഡ് എന്ന അഭിപ്രായം സിപിഐക്കില്ല. പൊലീസ് നിയമ ഭേദഗതിയിൽ കൂടുതൽ കരുതൽ ഉണ്ടായിരുന്നെങ്കിൽ സർക്കാർ അപഹാസ്യപ്പെടില്ലായിരുന്നുവെന്നും കാനം പറഞ്ഞു.
വിജിലന്‍സ് പരിശോധന മന്ത്രി അറിയേണ്ടതില്ലെന്ന് കാനം; തോമസ് ഐസക് ഒറ്റപ്പെടുന്നു
വിജിലൻസ് റെയ്‌ഡില്‍ മന്ത്രി പ്രതികരിക്കേണ്ടതില്ലായിരുന്നുവെന്ന് കാനം രാജേന്ദ്രൻ