ETV Bharat / city

നിനിതയുടെ നിയമനം നിയമം പാലിച്ചെന്ന് സര്‍വകലാശാല വൈസ് ചാൻസലര്‍

വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി.

kalady vc exlplained to governor  mb rajesh wife news  എംബി രാജേഷ്  നിയമന വിവാദം  കാലടി സംസ്‌കൃത സര്‍വകലാശാല
നിനിതയുടെ നിയമനം നിയമം പാലിച്ചെന്ന് സര്‍വകലാശാല വൈസ് ചാൻസിലര്‍
author img

By

Published : Feb 9, 2021, 7:19 PM IST

തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാല അധ്യാപക നിയമന വിവാദങ്ങളെ സംബന്ധിച്ച വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. നിയമനങ്ങളില്‍ വീഴ്ചയില്ലെന്നും തികച്ചും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നുമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ വിശദീകരണത്തില്‍ വൈസ് ചാന്‍സലറുടെ മറുപടി.

സിപിഎം മുന്‍ എം.പി എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയെ മലയാള വിഭാഗത്തില്‍ അധ്യാപികയായി നിയമിച്ചത് യോഗ്യത മറികടന്നാണെന്ന് വിഷയ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ആരിഫ് ഖാന്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടിയത്. വൈസ് ചാന്‍സലറുടെ വിശദീകരണം കണക്കിലെടുത്ത് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുമോ അതോ വൈസ് ചാന്‍സലറെ വിളിച്ചു വരുത്തി കൂടുതല്‍ വിശദീകരണം തേടുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.