ETV Bharat / city

'കൊവിഡ് മരണം കുറച്ചുകാട്ടാന്‍ വ്യഗ്രത' ; പാവങ്ങള്‍ക്ക് ധനസഹായം നിഷേധിക്കുന്നുവെന്ന് കെ സുധാകരൻ - ഇന്നത്തെ കൊവിഡ് കണക്ക്

രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും സംസ്ഥാനം ദയനീയാവസ്ഥയിലെന്ന് കെപിസിസി പ്രസിഡന്‍റ്

k sudhakaran on covid death tally  k sudhakaran news  covid death tally  covid death in kerala  കെ. സുധാകരൻ  കൊവിഡ് മരണംട  കേരള കൊവിഡ് കണക്ക്  ഇന്നത്തെ കൊവിഡ് കണക്ക്  കെപിസിസി വാർത്തകള്‍
കെ. സുധാരകരൻ
author img

By

Published : Jul 1, 2021, 3:41 PM IST

Updated : Jul 1, 2021, 4:18 PM IST

തിരുവനന്തപുരം : കൊവിഡ് കാരണമായുള്ള മരണങ്ങളെല്ലാം പുനപ്പരിശോധിക്കുമെന്ന പ്രഖ്യാപനമാണ് സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ധനസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നുകിട്ടിയെങ്കിലും സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡ് മരണം കുറച്ചുകാട്ടാനുള്ള വ്യഗ്രതയില്‍ അനേകായിരം പാവപ്പെട്ടവര്‍ക്കാണ് ധനസഹായം നിഷേധിക്കുന്നത്.

ഐസിഎംആറിന്‍റെയും ലോകാരോഗ്യസംഘടനയുടെയും മാനദണ്ഡ പ്രകാരമാണ് കേരളത്തില്‍ കൊവിഡ് മരണം രേഖപ്പെടുത്തുന്നത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

also read: 'Covid മരണക്കണക്ക് പുനപ്പരിശോധിക്കണം' ; സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് വി.ഡി സതീശന്‍

എന്നാല്‍ ചികിത്സയിലിരിക്കുന്ന രോഗികളെ ഇടവേളകളില്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായി രേഖപ്പെടുത്തുകയാണ് കേരളം ചെയ്യുന്നത്.

ഇങ്ങനെയൊരു ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആറോ ലോകാരോഗ്യസംഘടനയോ നിര്‍ദേശിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

also read: കൊവിഡ് മരണം; പട്ടികയിലെ അപാകതകൾ പരിശോധിക്കുമെന്ന്‌ ആരോഗ്യമന്ത്രി

കൊവിഡിന്‍റെ അനന്തര ഫലമായി ന്യുമോണിയ പോലുള്ള രോഗങ്ങള്‍ വന്ന് പിന്നീട് ഇവര്‍ മരിച്ചാലും കൊവിഡ് മരണമായി പരിഗണിക്കുന്നില്ലെന്നതാണ് യഥാര്‍ഥ പ്രശ്നം.

വിഷയത്തില്‍ അടിയന്തരമായി പുനര്‍നിര്‍ണയം നടത്തി അര്‍ഹരായവര്‍ക്ക് ധനസഹായം ലഭിക്കാന്‍ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

'സംസ്ഥാനത്ത് കൊവിഡ് സ്ഥിതി ദയനീയം'

മരണനിരക്ക് കുറച്ചുകാട്ടി മേനി നടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുമെല്ലാം കേരളം ഇപ്പോള്‍ ദയനീയാവസ്ഥയിലാണ്. കൊവിഡ് മൂലം കേരളത്തില്‍ 13,235 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍റെ റിപ്പോര്‍ട്ട്

എന്നാല്‍ 25,000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ആരോഗ്യവിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് തെറ്റാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.

സംസ്ഥാനത്ത് ബാറുകളും സര്‍വകലാശാലകളും തുറന്നതിനെ തുടര്‍ന്ന് കൊവിഡ് അതിവേഗം വ്യാപിക്കുകയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ജൂണ്‍ 28ന് സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങുന്നതിനു മുമ്പ് രോഗികളുടെ എണ്ണം എണ്ണായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് 13, 658 ആയി കുതിച്ചുയര്‍ന്നു.

വിദ്യാര്‍ഥികളുടെ ജീവന്‍ വച്ചുള്ള തീക്കളിയാണിതെന്ന് ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സര്‍ക്കാരിന് കുലുക്കമില്ലെന്നും കെ. സുധാകരന്‍ ആരോപിച്ചു.

Last Updated : Jul 1, 2021, 4:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.