ETV Bharat / city

ബെന്നി ബെഹനാന് പിന്നാലെ കെ. മുരളീധരനും; മുരളീധരന്‍ കെപിസിസിയിലെ സ്ഥാനം ഒഴിഞ്ഞു - കെ മുരളീധരൻ രാജിവച്ചു

ഒരാൾക്ക് ഒരു പദവി എന്ന നയത്തിന്‍റെ ഭാഗമായാണ് താൻ രാജി വയ്ക്കുന്നതെന്ന് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ കെ. മുരളീധരൻ പറയുന്നു

k muralidharan resigned  k muralidharan resigned campaigan committy  കെ മുരളീധരൻ രാജിവച്ചു  കെപിസിസി വാര്‍ത്തകള്‍
ബെന്നി ബെഹനാന് പിന്നാലെ കെ. മുരളീധരനും; കെപിസിസിയിലെ സ്ഥാനം ഒഴിഞ്ഞു
author img

By

Published : Sep 27, 2020, 7:50 PM IST

തിരുവനന്തപുരം: ബെന്നി ബെഹനാന് പിന്നാലെ പാർട്ടിയിലെ സ്ഥാനം രാജിവെച്ച് കെ.മുരളീധരനും. കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ.മുരളീധരൻ ഒഴിഞ്ഞു. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകിയെന്ന് കെ.മുരളീധരൻ അറിയിച്ചു. ഒരാൾക്ക് ഒരു പദവി എന്ന നയത്തിന്‍റെ ഭാഗമായാണ് താൻ രാജി വയ്ക്കുന്നതെന്ന് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ മുരളീധരൻ പറയുന്നു.

കെ.പി.സി.സി അധ്യക്ഷന് കത്ത് നൽകാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകിയത് നേതൃത്വത്തോടുള്ള അസംതൃപ്തിയുടെ ഭാഗമാണെന്നാണ് സൂചന. പാർട്ടി അവഗണിക്കുന്നു എന്ന വികാരമാണ് മുരളീധരന്. കെ.പി.സി.സി പുനസംഘടനയിൽ അടക്കം നേതാക്കൾ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നും മുരളീധരൻ ആരോപിച്ചിരുന്നു. യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാൻ രാവിലെ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ. മുരളീധരന്‍റെയും രാജി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.