ETV Bharat / city

സ്ഥാനാരോഹണ ചടങ്ങുകൾ കലാപാഹ്വാനത്തിനുള്ള വേദികളാക്കരുതെന്ന് കെ മുരളീധരന്‍

author img

By

Published : Sep 4, 2021, 9:03 PM IST

'പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ കോൺഗ്രസിൽ ഇല്ല. ചെറിയ വിട്ടുവീഴ്‌ചകളിലൂടെ എല്ലാം പരിഹരിക്കാൻ കഴിയും'

കെ മുരളീധരന്‍ വാര്‍ത്ത  പാലോട് രവി കെ മുരളീധരന്‍ വാര്‍ത്ത  കെ മുരളീധരന്‍ കോണ്‍ഗ്രസ് കലാപം വാര്‍ത്ത  കലാപാഹ്വാന വേദി മുരളീധരന്‍ വാര്‍ത്ത  k muraleedharan news  k muraleedharan congress feud news  palod ravi dcc president k muraleedharan news
സ്ഥാനാരോഹണ ചടങ്ങുകൾ കലാപാഹ്വാനത്തിനുള്ള വേദികളാക്കരുതെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ഡിസിസി പ്രസിഡൻ്റുമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ കലാപാഹ്വാനത്തിനുള്ള വേദികളാക്കരുതെന്ന് കെ മുരളീധരൻ. പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ കോൺഗ്രസിൽ ഇല്ല. ചെറിയ വിട്ടുവീഴ്‌ചകളിലൂടെ എല്ലാം പരിഹരിക്കാൻ കഴിയും.

സെമി കേഡർ സംവിധാനത്തിലേക്ക് പോയാല്‍ മാത്രമേ ചെറുപ്പക്കാരെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയൂ. പുതിയ ഡിസിസി പ്രസിഡൻ്റുമാരെ പെട്ടിതൂക്കികൾ എന്ന് പറയുന്നവർക്കെതിരെ നടപടിയെടുക്കാൻ കാരണം കാണിക്കൽ നോട്ടീസിൻ്റെ ആവശ്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഡിസിസി പ്രസിഡൻ്റായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങില്‍ കെ മുരളീധരന്‍ സംസാരിക്കുന്നു

പഴയ കാര്യങ്ങൾ എല്ലാവർക്കും പറയാനുണ്ടാകും. എത്ര നാൾ വെയിലത്ത് നിന്ന ശേഷമാണ് തന്നെ കെപിസിസി ഓഫിസിൽ കയറ്റിയതെന്ന് എല്ലാവരും കണ്ടതാണ്. തെറ്റുകൾ താൻ അടക്കമുള്ള പലരും ചെയ്‌തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത് താങ്ങാനുള്ള ശേഷി പാർട്ടിക്കില്ലെന്ന് എല്ലാവരും മനസിലാക്കണമെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. നെയ്യാറ്റിൻകര സനലിൽ നിന്ന് പാലോട് രവി ചുമതല ഏറ്റെടുത്തു. തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിനെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പാലോട് രവി പറഞ്ഞു.

Also read: തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കത്തിക്കരുതെന്ന് തിരുവഞ്ചൂർ: അണയാതെ കോൺഗ്രസ് പുനസംഘടന കലാപം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.