ETV Bharat / city

'കിറ്റ് കണ്ട് വോട്ട് ചെയ്‌തവര്‍ക്ക് സമ്മാനം സര്‍വേക്കുറ്റി' ; പരിഹസിച്ച് കെ മുരളീധരന്‍ - k muraleedharan on k rail

കെ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കെ മുരളീധരന്‍

കെ റെയിലിനെതിരെ കെ മുരളീധരന്‍  കെ മുരളീധരന്‍ മുഖ്യമന്ത്രി വിമര്‍ശനം  കോടിയേരിക്കെതിരെ കെ മുരളീധരന്‍  മുരളീധരന്‍ സർവേക്കുറ്റി പരിഹാസം  k muraleedharan against ldf govt  k muraleedharan on k rail  k muraleedharan criticise pinarayi
'കിറ്റ് കണ്ട് വോട്ട് ചെയ്‌തവര്‍ക്ക് സമ്മാനം സര്‍വേക്കുറ്റി'; പരിഹസിച്ച് കെ മുരളീധരന്‍
author img

By

Published : Mar 27, 2022, 2:24 PM IST

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ ജനഹിതം എതിരാണെന്നും മുഖ്യമന്ത്രി തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും കെ മുരളീധരന്‍. പദ്ധതി നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിയ്ക്കില്ല. കിറ്റ് കണ്ടിട്ട് വോട്ട് ചെയ്‌തവര്‍ക്ക് സര്‍വേക്കുറ്റിയാണ് സര്‍ക്കാര്‍ സമ്മാനം നല്‍കിയതെന്നും മുരളീധരന്‍ പരിഹസിച്ചു.

സര്‍വേ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാന്‍ തന്നെയാണ്. സര്‍ക്കാരിന് എന്തിനാണ് വാശി? ഇവിടെ വിമോചന സമരത്തിന് ആരും ശ്രമിക്കുന്നില്ല. ദേശീയപാത വികസനം വേണ്ടെന്ന് ആരും പറഞ്ഞില്ല, അലൈന്‍മെന്‍റിലാണ് തര്‍ക്കമുണ്ടായത്. സര്‍ക്കാരിന്‍റെ വികസന പദ്ധതി കെ റെയില്‍ മാത്രമായി ഒതുങ്ങി. പ്രാദേശിക വികസനം നടക്കുന്നില്ല.

Also read: 'മദ്യപിച്ചിട്ടുണ്ട്, ധൈര്യമുണ്ടെങ്കില്‍ പിടിക്ക്' ; പൊലീസിനെ പലകുറി വെല്ലുവിളിച്ചു, ഒടുവില്‍ അടിച്ചുകൊണ്ടിരിക്കെ അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പെരുമാറ്റം കണ്ടാല്‍ മാനസിക തകരാറുളളതുപോലെ തോന്നും. പ്രധാന കര്‍മ്മികള്‍ മന്ത്രം ചൊല്ലുമ്പോള്‍ സ്വാഹ എന്നു പറയുന്ന സഹകര്‍മ്മിയുടെ റോളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റേതെന്നും കെ മുരളീധരന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.