തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍. മഴയ്ക്ക് നേരിയ കുറവ് വന്ന സാഹചര്യത്തില്‍ നല്ല പോളിങ് ഉണ്ടാകാനാണ് സാധ്യത. മഴയുടെ സാഹചര്യത്തില്‍ വോട്ട് കുറയുമോ എന്ന ആശങ്ക യുഡിഎഫിനില്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു. മഴ ശക്തമായ സാഹചര്യത്തില്‍ സമ്മതിദായകരുമായും പ്രര്‍ത്തകരുമായും സംസാരിക്കുന്നതിന് പരിമിതിയുണ്ടെന്നും മോഹൻ കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം ആദ്യഘട്ടത്തില്‍ വേണ്ടത്ര താളത്തില്‍ എത്തിയിരുന്നില്ല. എന്നാല്‍ അവസാന ഘട്ടത്തില്‍ മുന്നിലെത്താന്‍ കഴിഞ്ഞു. പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനെന്നും കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രചാരണത്തില്‍ തൃപ്തന്‍, വിജയപ്രതീക്ഷയെന്ന് കെ. മോഹന്‍ കുമാര്‍ - കേരള ഉപതെരഞ്ഞെടുപ്പ് ലേറ്റസ്റ്റ് ന്യൂസ്
തെരഞ്ഞെടുപ്പ് പ്രചാരണം ആദ്യഘട്ടത്തില്‍ വേണ്ടത്ര താളത്തില്‍ എത്തിയിരുന്നില്ല. എന്നാല്‍ അവസാന ഘട്ടത്തില്‍ മുന്നിലെത്താന്‍ കഴിഞ്ഞുവെന്നും കെ.മോഹന്‍കുമാര്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍. മഴയ്ക്ക് നേരിയ കുറവ് വന്ന സാഹചര്യത്തില്‍ നല്ല പോളിങ് ഉണ്ടാകാനാണ് സാധ്യത. മഴയുടെ സാഹചര്യത്തില്‍ വോട്ട് കുറയുമോ എന്ന ആശങ്ക യുഡിഎഫിനില്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു. മഴ ശക്തമായ സാഹചര്യത്തില്‍ സമ്മതിദായകരുമായും പ്രര്‍ത്തകരുമായും സംസാരിക്കുന്നതിന് പരിമിതിയുണ്ടെന്നും മോഹൻ കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം ആദ്യഘട്ടത്തില്‍ വേണ്ടത്ര താളത്തില്‍ എത്തിയിരുന്നില്ല. എന്നാല്‍ അവസാന ഘട്ടത്തില്‍ മുന്നിലെത്താന്‍ കഴിഞ്ഞു. പ്രചാരണത്തില്‍ പൂര്‍ണ തൃപ്തനെന്നും കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൈറ്റ്
Body:.Conclusion: