തിരുവനന്തപുരം: മദ്യത്തിന്‍റെ ഓണ്‍ലൈന്‍ വിതരണത്തിനുള്ള ആപ് തയ്യാറാക്കാന്‍ സ്റ്റാര്‍ട്ട്‌അപ് കമ്പനിയെ തെരഞ്ഞെടുത്തതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതത്തിന് വേണ്ടി നടപടികളിൽ കൃത്യമം കാട്ടിയെന്നും നിലവിൽ ആപ് തയ്യാറാക്കിയ ഫെയർ കോഡിന്‍റെ എംഎംഎസിന് 15 പൈസ നൽകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുമ്പ് എസ്എംഎസിന് ചാർജ് ആവശ്യമില്ലെന്ന് രണ്ട് കമ്പനികൾ അറിയിച്ചിട്ടും അവരെ തഴഞ്ഞാണ് 12 പൈസ ആവശ്യപ്പെട്ട ഫെയർ റോഡിന് 15 പൈസ നൽകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെ കുറിച്ചുള്ള എക്‌സൈസ് മന്ത്രിയുടെ വിശദീകരണം അസത്യമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കരാറിലൂടെ ഒരു വർഷം ആറ് കോടിയാണ് കമ്പനിക്ക് ലഭിക്കുന്നതെന്നും നിബന്ധനകൾ മറികടന്ന് യോഗ്യതയില്ലാത്ത കമ്പനിയെ തെരഞ്ഞെടുത്തതിനെ കുറിച്ച് അന്വേഷണം വേണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.