തിരുവനന്തപുരം: ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച കൊവിഡ് പ്രതിരോധ മാതൃക കേരളം ഫലപ്രദമായി നടപ്പാക്കിയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഈ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്നും ഐ.എം.എ വ്യക്തമാക്കി.
ഇതിനോടകം പല സംസ്ഥാനങ്ങളും കേരള മോഡലിനെ അംഗീകരിച്ചു കഴിഞ്ഞു. ഗോവയും ചത്തീസ്‌ഗഡും ഇതേ മാതൃകയിൽ കൊവിഡിനെ നിയന്ത്രണത്തിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഐ.എം.എ ദേശീയ പ്രവർത്തക സമിതി അംഗം ഡോ. ശ്രീജിത്. എൻ. കുമാർ പറഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിൽ ജനസംഖ്യ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.