തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസി- മറുനാടൻ മലയാളികളുടെ എണ്ണം നിയന്ത്രിക്കണമെന്ന നിർദേശവുമായി ഐഎംഎ. ഹോട്ട് സ്‌പോട്ടുകളിൽ നിന്നും കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്നും ആളുകൾ എത്തുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കും. പുറത്തു നിന്നുള്ളവരെ എത്തിക്കുന്നതിനുള്ള നിലവിലെ ക്രമീകരണങ്ങൾ അശാസ്ത്രീയമാണെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ക്വാറന്‍റൈൻ വ്യവസ്ഥകൾ ലംഘിക്കുന്നത് സാമൂഹ്യ വ്യാപനത്തിന് വഴിവയ്ക്കും. അതിനാൽ സംസ്ഥാനത്ത് പ്രവേശിക്കുന്നവരെയെല്ലാം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റൈനിലാക്കുകയാണ് വേണ്ടത്. ഇവർ എപ്പോഴും സർക്കാരിന്‍റെ നിരീക്ഷണത്തിലുണ്ടാകണം. രോഗികളുടെ ചികിത്സാ വിവരങ്ങൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വിദഗ്ധർക്ക് കൈമാറണം. കൊവിഡ് പ്രതിരോധ ഗവേഷണങ്ങൾക്ക് ഇത് സഹായകമാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും സ്വകാര്യ മേഖലയിലും പരിശോധനയ്ക്ക് സംവിധാനമൊരുക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
പുറത്തുനിന്നുള്ളവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്ന നടപടി അശാസ്‌ത്രീയമെന്ന് ഐഎംഎ - ഐഎംഎ വാര്‍ത്തകള്‍
സംസ്ഥാനത്ത് രോഗവ്യാപനം ശക്തിപ്പെടുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു