തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഒരു ക്വാറികളെയും പ്രോത്സാഹിപ്പിക്കില്ലെന്ന് നിയമ മന്ത്രി പി. രാജീവ്. അനുമതി നൽകിയ ക്വാറികളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
2010-11 ൽ 3104 ക്വാറികൾക്കാണ് അനുമതി നൽകിയത്. 2020-21 ൽ 604 ക്വാറികൾക്ക് മാത്രമാണ് അനുമതിയുള്ളത് എന്നും മന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ വില്ലേജിൽ ഒരു ക്വാറിക്ക് മാത്രമേ അനുമതിയുള്ളൂ.
നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ അഞ്ച് വർഷത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കണം. ഈ മേഖലയിൽ പുതുതായി ക്വാറികൾക്ക് അനുമതി നൽകില്ല. പ്രളയത്തിന് ശേഷം കേരളത്തിൽ ക്വാറികൾക്ക് അനുമതി നൽകുന്നത് കുറഞ്ഞിട്ടുണ്ട്. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തിയുള്ള പ്രവർത്തനങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: ദീപാവലി അവധിയെച്ചൊല്ലി തർക്കം; സിആർപിഎഫ് ജവാൻ നാല് സഹപ്രവർത്തകരെ കൊലപ്പെടുത്തി