തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങി തിരുവനന്തപുരം നഗരത്തിനുള്ളിൽ അനധികൃത വിദേശമദ്യം വില്‍പന നടത്തുന്ന ഒരാളെ പൊലീസ് പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം രജി ഭവനിൽ ഷാജിയെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും വിദേശ മദ്യം വാങ്ങി ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം കൂടുതൽ എത്തിച്ച് നല്‍കുകയായിരുന്നു. രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷാജിയുടെ പക്കൽ നിന്നും മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും നാല് ലിറ്ററോളം വിദേശ മദ്യവും പൊലീസ് കസ്റ്റഡിയിലെടുത്തു.
അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ അറസ്‌റ്റില്‍ - trivandrum news
വിഴിഞ്ഞം കോട്ടപ്പുറം രജി ഭവനിൽ ഷാജിയെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.