തിരുവനന്തപുരം: ചെന്നൈ ഐഐടിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മാതാപിതാക്കള്‍ ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും കാണും. ഫാത്തിമയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണുന്നത്.
മകളെ അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചു. ഫാത്തിമയുടെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
