ETV Bharat / city

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ഐ.ജി അന്വേഷിക്കും

വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഐ.ജി തലത്തിൽ അന്വേഷണം നടത്താൻ ഡി.ജി.പി നിർദേശം നൽകിയത്

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് ഐ.ജി അന്വേഷിക്കും
author img

By

Published : Nov 2, 2019, 1:48 PM IST

Updated : Nov 2, 2019, 5:23 PM IST

തിരുവനന്തപുരം: കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ ഐ.ജി തല അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപടലിനെ തുര്‍ന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. നോർത്ത് സോൺ ഐ.ജി അശോക് യാദവിനാണ് അന്വേഷണ ചുമതല.

പ്രാഥമികന്വേഷണത്തിനായി ഐ.ജി അശോക് യാദവ് പന്തീരാങ്കാവ് സ്റ്റേഷനിലെത്തി. വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ ശക്തമായ വിമര്‍ശനമാണ് സി.പി.ഐയും പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ചത്.

Intro:കോഴിക്കോട് മാവോയിസ്റ്റ് വേട്ടയെ എതിർത്തു കൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്ത യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ ഡിജിപിയോട് വിശദീകരണം തേടി മുഖ്യമന്ത്രി.

Body:യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടത്. വിഷയം സംബന്ധിച്ച് വിശദീകരണം നൽകാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഏതു സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയ എന്നാൽ വ്യക്തമാക്കാനാണ് മുഖ്യമന്ത്രി ഡി ജി പി ലോക് നാഥ് ബെഹറയോട് നിർദ്ദേശിച്ചിരിക്കുന്നത്. മാവോയിസ്റ്റ് ആശയത്തോടെ എതിർപ്പില്ല എന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും പൊതുവേ സ്വീകരിച്ചിരുന്നത്. എന്നാൽ പോലീസ് നടപടി പാർട്ടി നിലപാടിന് എതിരാണെന്നാണ് പൊതു അഭിപ്രായം.
യുഎപിഎ കരിനിയമമാണെന്ന നിലപാട് അന്നും ഇന്നും സി പി എം സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ സിപിഎം ഭരിക്കുമ്പോൾ തന്നെ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിരഭിപ്രായം ഉയർന്നുകഴിഞ്ഞു. പ്രതിപക്ഷത്ത് ഇരുന്നപ്പോൾ സമരം ചെയ്ത നിയമം ഇപ്പോൾ നടപ്പിലാക്കുന്നത് ശരിയല്ലെന്നാണ് സിപിഎം സെക്രട്ടറിയേറ്റിനുള്ളിലെ പൊതു അഭിപ്രായം. ഇടതു മുന്നണിയിലും യുപിഎ സംബന്ധിച്ച് എതിരഭിപ്രായം ശക്തമാണ്. സിപിഐ ഐ യു പി യെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

Conclusion:
Last Updated : Nov 2, 2019, 5:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.