ETV Bharat / city

IFFK 2022 | അതിജീവനത്തിന്‍റെ കഥ പറഞ്ഞ് 'ദ റേപ്പിസ്റ്റ്' ; ചലച്ചിത്ര മേളയില്‍ കൈയടി നേടി ഇന്ത്യന്‍ സിനിമകള്‍ - ഓസ്‌കാര്‍ എൻട്രി ചിത്രം ഐഎഫ്‌എഫ്‌കെ

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യന്‍ സിനിമകള്‍ക്ക് മികച്ച പ്രതികരണം

iffk 2022  the rapist premieres at iffk  koozhangal premieres at iffk  indian films at iffk 2022  26th iffk latest news  ദ്‌ റേപ്പിസ്റ്റ് സിനിമ ഐഎഫ്‌എഫ്‌കെ  ഐഎഫ്‌എഫ്‌കെയിലെ ഇന്ത്യന്‍ സിനിമകള്‍  കൂഴങ്കൾ രാജ്യാന്തര ചലചിത്ര മേള പ്രദര്‍ശനം  ഐഎഫ്‌എഫ്‌കെ കൂഴങ്കള്‍  അപർണ സെൻ പുതിയ ചിത്രം  ഐഎഫ്‌എഫ്‌കെ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശനം  ഓസ്‌കാര്‍ എൻട്രി ചിത്രം ഐഎഫ്‌എഫ്‌കെ
IFFK 2022 | അതിജീവനത്തിന്‍റെ കഥ പറഞ്ഞ് 'ദ്‌ റേപ്പിസ്റ്റ്'; ചലചിത്ര മേളയില്‍ കൈയ്യടി നേടി ഇന്ത്യന്‍ സിനിമകള്‍
author img

By

Published : Mar 23, 2022, 8:53 PM IST

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധേയമായി ഇന്ത്യൻ സിനിമകൾ. മേളയിൽ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഇന്ത്യൻ സിനിമകൾക്ക് ലഭിക്കുന്നത്. അതിജീവനത്തിൻ്റെ കഥ പറയുന്ന അപർണ സെൻ സംവിധാനം ചെയ്‌ത 'ദ റേപ്പിസ്റ്റ്' ഉൾപ്പടെയുള്ള ചിത്രങ്ങൾ സംവദിക്കുന്നത് ശക്തമായ അതിജീവന ആശയങ്ങളാണ്. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളും, അവൾക്ക് നേരിടേണ്ടി വരുന്ന ചോദ്യങ്ങളും, പോരാട്ടവുമാണ് ചിത്രത്തിൻ്റെ പ്രമേയം.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എൻട്രിയായ വിനോദ് രാജ് സംവിധാനം ചെയ്‌ത 'കൂഴങ്കൾ' എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ നേടി. ഭർതൃഗൃഹത്തിൽ നിന്ന് ഇറക്കിവിട്ടപ്പോൾ 15 കിലോമീറ്റർ നടന്ന് സ്വന്തം വീട്ടിലേയ്ക്ക് എത്തിയ തൻ്റെ സഹോദരിയുടെ നീറുന്ന അനുഭവമാണ് വിനോദ് രാജിനെ ഈ സിനിമയിലേയ്ക്ക് എത്തിച്ചത്. അമിത മദ്യാസക്തിയില്‍ ശിഥിലമാക്കപ്പെടുന്ന തമിഴ് കുടുംബങ്ങളും, സ്ത്രീകളുടെ അവസ്ഥയുമാണ് ചിത്രത്തിൽ വരച്ചുകാട്ടുന്നത്.

ചലച്ചിത്ര മേളയില്‍ കൈയടി നേടി ഇന്ത്യന്‍ സിനിമകള്‍

Also read: IFFK 2022 | പ്രതിസന്ധികള്‍ മുറിച്ചുകടക്കുന്ന പെൺപോരാട്ടങ്ങള്‍ ; വനിത സംവിധായകരുടെ ഉള്ളുലയ്ക്കുന്ന മത്സര ചിത്രങ്ങള്‍

ജീവിതം വ്യഥകളുടെയും മരണം മോക്ഷത്തിൻ്റേതുമാണെന്ന ആശയം വരച്ചുകാട്ടുന്ന, അരവിന്ദ് പ്രതാപ് സംവിധാനം ചെയ്‌ത ഭോജ്‌പുരി ചിത്രം 'ലൈഫ് ഈസ് സഫറിങ്ങ് ഡത്ത് ഈസ് സാൽവേഷൻ', പ്രഭാഷ് ചന്ദ്രയുടെ കശ്‌മീരി ചിത്രം 'ബെ ചെസ് നേവെത്', നതേഷ് ഹെഗ്‌ഡേയുടെ കന്നഡ ചിത്രം 'പെഡ്രോ', റിതേഷ് ശർമ ഒരുക്കിയ ഭോജ്‌പുരി ചിത്രം 'ത്സിനി ബിനി ചദാരിയ', ബിശ്വജിത് ബോറയുടെ അസമീസ് ചിത്രം 'ബൂംബ റൈഡ്', സൗരിഷ് ഡേയുടെ ബംഗാളി ചിത്രം ബാഘ്, മധുജ മുഖർജിയുടെ ബംഗാളി ചിത്രം 'ഡീപ് 6' തുടങ്ങിയ ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.