ETV Bharat / city

മരത്തിന് മുകളിൽ നിന്ന് വിദ്യാർഥി താഴെ വീണ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു - മൊബൈൽ കവറേജ്

സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്‌ടറോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്

Human Rights Commission  student fell from a tree in kannur  മനുഷ്യാവകാശ കമ്മീഷൻ  Human Rights Commission registered case  നെറ്റ്‌വർക്ക്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  അനന്ദു ബാബു  Anandu Babu  മൊബൈൽ കവറേജ്  ഓൺലൈൻ ക്ലാസ്
മരത്തിന് മുകളിൽ നിന്ന് വിദ്യാർഥി താഴെ വീണ സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
author img

By

Published : Aug 27, 2021, 3:22 PM IST

തിരുവനന്തപുരം: പഠനാവശ്യത്തിനായി നെറ്റ്‌വർക്ക് ലഭിക്കാൻ മൊബൈൽ ഫോണുമായി മരത്തിൽ കയറി വിദ്യാർഥി മരത്തിൽ നിന്ന് താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ കണ്ണൂർ ജില്ലാ കലക്‌ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം ബൈജുനാഥ്‌ ആവശ്യപ്പെട്ടു.

ചിറ്റാരിപ്പറമ്പ് കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിൽ അനന്ദു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ളത്. പ്ലസ്‌വൺ അപേക്ഷ സംബന്ധിച്ച കാര്യങ്ങൾ നെറ്റില്‍ തിരയുന്നതിനായാണ് അനന്തു മരത്തിന് മുകളിൽ കയറിയത്. അവിടെ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ALSO READ: കണ്ണൂരില്‍ മൊബൈൽ നെറ്റ്‌വർക്കിനായി മരത്തിനുമുകളില്‍ കയറിയ വിദ്യാർഥി വീണു ; ഗുരുതര പരിക്ക്

പ്രദേശത്ത് മൊബൈൽ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലും ഏറുമാടത്തിലിരുന്നുമാണ് കോളനിയിലെ കുട്ടികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.