ETV Bharat / city

വാഹന ഉടമയിൽനിന്ന് പിഴ ഈടാക്കിയത് ചിത്രീകരിച്ച് പ്രചരിപ്പിച്ചു ; എം.വി.ഐക്കെതിരെ അന്വേഷണം

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ നിധീഷിനെതിരെ ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ട് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

human rights commission order against MVI  human rights commission  human rights commission order  motor vehicle inspector  വാഹന ഉടമയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറും തമ്മിൽ നടന്ന തർക്കം  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്ക്
വാഹന ഉടമക്ക് പിഴ ഈടാക്കിയത് ചിത്രീകരിച്ച് പ്രചരിപ്പിച്ചു; എം.വി.ഐക്കെതിരെ അന്വേഷണം
author img

By

Published : Apr 19, 2022, 10:01 PM IST

തിരുവനന്തപുരം : ചിറയിൻകീഴിൽ വാഹന ഉടമയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറും തമ്മിൽ നടന്ന തർക്കം ക്യാമറയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്. എൻഫോഴ്സ്മെൻ്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ നിധീഷിനെതിരെ അന്വേഷണം നടത്താനാണ് നിര്‍ദേശം. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ചിറയിൻകീഴ് വലിയകട സ്വദേശി അജയകുമാറിന്‍റെ പച്ചക്കറി കടയിലെ ഇതര സംസ്ഥാന തൊഴിലാളി ഓടിച്ച ഇരുചക്രവാഹനം ഗതാഗത നിയമലംഘനം നടത്തിയതിന് എം.വി.ഐ നിധീഷ് 12,500 രൂപ പിഴയിട്ടിരുന്നു. എന്നാൽ ഇത്രയും തുക പിഴയായി അടയ്ക്കാനാകില്ലെന്നും കേസ് കോടതിയിലേക്ക് വിടണമെന്നും അജയകുമാർ ആവശ്യപ്പെട്ടു. തുടർന്ന് എം.വി.ഐയും അജയകുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി.

രംഗം വഷളായതോടെ എം.വി.ഐ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ വിളിച്ചുവരുത്തുകയും, അജയകുമാറിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പിഴയടപ്പിക്കുകയും ചെയ്‌തു. ഈ രംഗങ്ങളാണ് നിധീഷ് ക്യാമറയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വാഹന പരിശോധനയുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് എം.വി.ഐ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും എന്നാൽ ഇത് ഒഴിവാക്കാമായിരുന്നു എന്നുമാണ് സംഭവത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ട്.

സംഭവത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ട് അന്വേഷണം നടത്തി മേയ് 13ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മിഷൻ്റെ ഉത്തരവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.