തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന വീണു. മലയിന്‍കീഴിലെ മുരുകന്‍- ദീപ ദമ്പതികളുടെ വീടാണ് തകര്‍ന്നത്. തകര്‍ന്ന് വീഴാറായ വീടിന്‍റെ അവസ്ഥ ചൂണ്ടി കാണിച്ച് പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.
വീട് തകര്‍ന്ന് വീണതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി റിപ്പോര്‍ട്ട് തയാറാക്കി റവന്യു അധികൃതര്‍ക്ക് നല്‍കി. എന്നാല്‍ ഇവരെ മാറ്റി പാര്‍പ്പിക്കാന്‍ ആരും വരാത്ത സാഹചര്യത്തില്‍ തൊട്ടടുത്ത് ആള്‍ താമസമില്ലാത്ത പറമ്പില്‍ നാട്ടുകാര്‍ ദമ്പതികള്‍ക്ക് താല്‍ക്കാലികമായി താമസിക്കാന്‍ ഷെഡ് നിര്‍മ്മിച്ചു കൊടുത്തു.