ETV Bharat / city

തിരുവനന്തപുരം നഗരത്തിൽ വീണ്ടും അരുംകൊല; ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി - Thiruvananthapuram Ayyappan murder

ബൈക്കിലെത്തിയ അക്രമി, ഹോട്ടൽ ജീവനക്കാരനെ കയ്യിൽ കരുതിയ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ വ്യക്തമാണ്.

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം  ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി  തമിഴ്‌നാട് സ്വദേശി അയ്യപ്പന്‍റെ കൊലപാതകം  ബൈക്കിലെത്തിയ അക്രമി ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തി  കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ  Thiruvananthapuram murder updates  Hotel employee murdered in Thiruvananthapuram  Thiruvananthapuram Ayyappan murder  hotel employee murder
തിരുവനന്തപുരം നഗരത്തിൽ വീണ്ടും അരുംകൊല
author img

By

Published : Feb 25, 2022, 12:16 PM IST

Updated : Feb 25, 2022, 12:50 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അരുംകൊല. തമ്പാനൂരിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് നാഗർകോവിൽ സ്വദേശിയായ അയ്യപ്പനെയാണ് (34) ബൈക്കിലെത്തിയ അക്രമി കൊലപ്പെടുത്തിയത്. വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെ തമ്പാനൂർ എസ് എൻ വി സ്‌കൂളിന് സമീപമുള്ള സിറ്റി ടവർ ഹോട്ടലിലാണ് സംഭവം.

രാവിലെയായതിനാൽ അയ്യപ്പനും റൂം ബോയ് ശ്യാമുമാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്. ശ്യാം ഹോട്ടലിലെ മാലിന്യം നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു. ഈ സമയം ബൈക്കിൽ എത്തിയ അക്രമി റിസപ്‌ഷനിലേക്ക് വരികയും അയ്യപ്പനെ കയ്യിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. മരിച്ചുവെന്ന് ഉറപ്പാകുന്നത് വരെ ഇയാൾ അയ്യപ്പനെ തുടർച്ചയായി വെട്ടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൃത്യം നടത്തിയ ശേഷം പ്രതി ബൈക്കിൽ കടന്നു കളഞ്ഞു.

ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി

കൊലപാതകം നടത്തിയത് തമിഴ്‌നാട് സ്വദേശിയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം. മാലിന്യം കളയാൻ പുറത്തു പോയി തിരികെയെത്തിയ ശ്യാമാണ് സംഭവം ആദ്യം അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് ഫോറൻസിക് വിദഗ്‌ധരെത്തി പരിശോധന നടത്തുകയാണ്. കൊല്ലപ്പെട്ട അയ്യപ്പൻ ശാന്ത പ്രകൃതക്കാരനാണെന്നും ആരുമായും ഒരു പ്രശ്‌നവുമില്ലെന്നും ഹോട്ടലുടമ പറഞ്ഞു.

ALSO READ: അടിയന്തര പ്രമേയം 'ക്രമസമാധാന പ്രശ്നമായി': വാക്കൗട്ട് നടത്തി പ്രതിപക്ഷം

Last Updated : Feb 25, 2022, 12:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.