തിരുവനന്തപുരം: മണ്ണന്തലയില്‍ വൃദ്ധ ദമ്പതികളില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന ഹോം നഴ്‌സും സുഹൃത്തും അറസ്റ്റില്‍. നെടുമങ്ങാട് പേരുമല മഞ്ച സ്വദേശി ഷേർലി, കാരോട് സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. മണ്ണന്തല ആരാധന നഗറിലുള്ള സി.പി.ജോണിൻ്റെ വീട്ടിൽ നിന്നാണ് ഷേര്‍ലി ഏഴ് പവൻ സ്വർണാഭരണങ്ങളും 14000 രൂപയും മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഫേസ്‌ബുക്ക് സുഹൃത്തായ സക്കീർ ഹുസൈനെ വിളിച്ചുവരുത്തി ഷേര്‍ലി കടന്നുകളയുകയായിരുന്നു. ഹോം നഴ്‌സ് ഏജൻസിയിൽ നിന്നാണ് ഷേര്‍ലി ജോലിക്കെത്തിയത്. ഭർത്താവുമായി പിണക്കത്തിലായിരുന്ന ഷേർലി ഭർത്താവിന്‍റെ വിലാസമാണ് ഏജൻസിക്ക് നൽകിയിരുന്നത്. എന്നാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടലിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും കണ്ടെത്തിയിട്ടുണ്ട്.
വൃദ്ധ ദമ്പതികളുടെ സ്വര്‍ണവും പണവും മോഷ്‌ടിച്ച ഹോം നഴ്‌സ് പിടിയില്‍ - ഹോം നഴ്‌സ് അറസ്‌റ്റില്‍
നെടുമങ്ങാട് പേരുമല മഞ്ച സ്വദേശി ഷേർലി, സുഹൃത്തായ കാരോട് സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് പിടിയിലായത്