തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളില്‍ ഇനി പരാതി ഓണ്‍ലൈനായും നല്‍കാം. സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നത്. ഓൺലൈനായി പരാതി സ്വീകരിക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്റ്റേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഓണ്‍ലൈനില്‍ കിട്ടുന്ന പരാതികള്‍ക്ക് എത്രയും വേഗം തീര്‍പ്പുകല്‍പ്പിക്കും. പരാതിക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ മറുപടി നല്‍കണം. ഇതുകൂടാതെ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന മലയാളികൾക്ക് ആവശ്യമായ യാത്രാസൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയിലും ഇടപെടൽ ഉറപ്പാക്കണമെന്നും ഡിജിപി നിർദ്ദേശിച്ചു. നിര്‍മാണ സാമഗ്രികളുടെ വില യാതൊരു അടിസ്ഥാനവുമില്ലാതെ ചില കടക്കാര്‍ വര്‍ധിപ്പിക്കുന്നുണ്ട്. ഇത് തടയുന്നതിന് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും ഡിജിപി നിർദ്ദേശം നൽകി.
ഹൈടെക്ക് പൊലീസ് സ്റ്റേഷന്‍; പരാതികള്‍ ഓണ്‍ലൈനായി നല്‍കാം - കേരള പൊലീസ് വാര്‍ത്തകള്‍
ഓണ്‍ലൈനില്‍ ലഭിക്കുന്ന പരാതികള്‍ക്ക് എത്രയും വേഗം തീര്‍പ്പുകല്‍പ്പിക്കും. പരാതിക്കാര്‍ക്ക് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ തന്നെ മറുപടി നല്‍കും