ETV Bharat / city

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ : കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചാല്‍ ഉടനടി അറസ്റ്റ്, സുരക്ഷ ശക്‌തമാക്കി പൊലീസ് - പോപ്പുലർ ഫ്രണ്ട്

അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവരെ ഉടനടി അറസ്റ്റുചെയ്യും

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍  POPULAR FRONT HARTAL  പിഎഫ്ഐ ഹർത്താലിൽ സുരക്ഷ ശക്‌തമാക്കി പൊലീസ്  അനില്‍ കാന്ത്  high security for pfi hartal  പിഎഫ്‌ഐ ഹർത്താലിന് കനത്ത സുരക്ഷ  പോപ്പുലർ ഫ്രണ്ട്  POPULAR FRONT
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചാല്‍ ഉടനടി അറസ്റ്റ്, സുരക്ഷ ശക്‌തമാക്കി പൊലീസ്
author img

By

Published : Sep 22, 2022, 9:01 PM IST

തിരുവനന്തപുരം : വെള്ളിയാഴ്‌ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപക ഹര്‍ത്താലിന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്‌തതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ല പൊലീസ് മേധാവികള്‍ക്ക് നല്‍കി.

അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റുചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടാതിരിക്കാന്‍ പൊലീസ് പ്രത്യേകം ശ്രദ്ധിക്കും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ സേനാംഗങ്ങളെയും ക്രമസമാധാന പാലനത്തിനായി നിയോഗിക്കും. ജില്ല പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കായിരിക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു.

ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. നേതാക്കളുടെ അറസ്‌റ്റ് ഭീകരതയുടെ ഉദാഹരണമാണെന്ന് ആരോപിച്ചാണ് സംസ്ഥാന കമ്മിറ്റി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.