തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസം ശക്തമായ മഴയ്ക്ക് (Heavy rains) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് (IMD alerts). 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (Yellow alert in 12 districts) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വെള്ളിയാഴ്‌ചയും ഈ രണ്ട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലവിലുള്ള ന്യൂനമർദത്തിന്‍റെ സ്വാധീനത്തിലാണ് രണ്ട് ദിവസം മഴ ശക്തമാകുന്നത്. ന്യൂനമർദത്തിന്‍റെ സഞ്ചാരപദത്തില്‍ കേരളം ഉള്‍പ്പെടാത്തതിനാല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല. മലയോര മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
READ MORE: Kerala Rain Update : ന്യൂനമര്‍ദ്ദം തീരം തൊടുന്നു ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്