തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഒക്ടോബര്‍ 12 മുതല്‍ 14 വരെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
Also read: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അതേസമയം, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പുകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല.