ETV Bharat / city

കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു, ജാഗ്രത വേണമെന്ന് നിർദ്ദേശം - ORANGE ALERT IN 11 DISTRICTS

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍മാര്‍ നിർദേശം പുറപ്പെടുവിച്ചു. ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു  കേരളത്തില്‍ പ്രളയമഴ  കേരളത്തില്‍ പ്രളയമഴ വാർത്ത  കേരളത്തിൽ മഴ കനക്കുന്നു  കേരളത്തിലെ മഴ  കേരള മഴ  മഴ വാർത്ത  kerala rain  heavy rain in kerala  HEAVY RAINFALL IN KERALA  HEAVY RAINFALL IN KERALA news  ORANGE ALERT IN 11 DISTRICTS  ORANGE ALERT IN 11 DISTRICTS news
കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു, ജാഗ്രത വേണമെന്ന് നിർദ്ദേശം
author img

By

Published : Oct 16, 2021, 1:47 PM IST

Updated : Oct 16, 2021, 2:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ ജില്ലകളില്‍ ആശങ്കയായി വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളത്തിനടിയിലായി.

തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ ശക്തമായതോടെ ഗതാഗത തടസവും രൂക്ഷമായി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അരുവിക്കര, നെയ്യാർ, തെന്മല പരപ്പാര്‍ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍മാർ

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പ്രധാന പാതകളില്‍ അടക്കം ഗതാഗതം സ്‌തംഭിച്ചു. അഞ്ചല്‍- ആയൂര്‍ പാതയില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു. കഴുതുരുട്ടി മൂന്നാം ബ്ലോക്കില്‍ മലവെള്ളപ്പാച്ചിലില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുന്നു.

പത്തനംതിട്ട ജില്ലയിലെ മഴസ്ഥിതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പത്തനംതിട്ടയില്‍ 2018 ല്‍ പെയ്‌തതിന് സമാനമായാണ് മഴ പെയ്യുന്നത്. 12 മണിക്കൂറിനിടെ 10 സെന്‍റിമീറ്റര്‍ മഴ പെയ്‌തതായാണ് റിപ്പോര്‍ട്ട്. കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയാണ്.

കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു, ജാഗ്രത വേണമെന്ന് നിർദ്ദേശം

മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയരുന്നു

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴക്കെടുതി രൂക്ഷമായി. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. തോടുകള്‍ കരവിഞ്ഞൊഴുകയാണ്. കൂട്ടിക്കലിലും പൂഞ്ഞാര്‍ മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് വളരെ വേഗം ഉയരുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം

ആലപ്പുഴയിലും ഇടുക്കിയിലും മഴയ്ക്ക് കുറവില്ല. കുട്ടനാട്ടില്‍ അതി ശക്തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന തൃശൂരില്‍ കടല്‍ തീരത്തുള്ളവരും പുഴകളുടെ തീരത്ത് വസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധിച്ചു.

വരും മണിക്കൂറുകളിൽ ശക്തമായ മഴക്ക് സാധ്യത

ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അങ്കമാലി- കാലടി ടൗണില്‍ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രി ജില്ലാ കളക്ടറുടെ യോഗം വിളിച്ചു. ഉച്ചയ്ക്ക് ആലുവ പാലസിലാണ് യോഗം. ന്യൂനമര്‍ദം വരുന്ന മണിക്കൂറുകളില്‍ ശക്തിയാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

READ MORE: സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം

Last Updated : Oct 16, 2021, 2:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.