തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്നു. പാലോട്, പൊന്മുടി, നെടുമങ്ങാട്, നെയ്യാറ്റിന്‍കര പ്രദേശങ്ങളില്‍ മഴയ്ക്ക് ശമനമില്ല. അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ 220 സെന്‍റീ മീറ്റര്‍ ഉയര്‍ത്തി. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.
നെയ്യാറ്റിന്‍കര ഭാഗത്ത് പാലം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. കോവളം വാഴമുട്ടത്ത് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞുവീണു. തിരുവനന്തപുരം ജില്ലയില്‍ തികഞ്ഞ ജാഗ്രത വേണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read more: ന്യൂനമർദം; സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്