തിരുവനന്തപുരം : സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. അരി, എണ്ണ തുടങ്ങി ഒട്ടുമിക്ക അവശ്യസാധനങ്ങളുടേയും വില കുതിക്കുകയാണ്. മുളക്, മല്ലി തുടങ്ങിയ പലചരക്ക് ഉൽപ്പന്നങ്ങൾക്ക് തീ വിലയാണ്. കൊവിഡ് മൂന്നാം തരംഗത്തിൽ നിന്നും കരകയറുന്ന വ്യാപാരികളും സാധരണക്കാരും വിലക്കയറ്റത്തിൽ നട്ടം തിരിയുന്നു.
വറ്റൽ മുളക് 110ൽ നിന്നും 210 മുതൽ 240 വരെയെത്തി. പിരിയൻ മുളകിന് 280 രൂപ വരേയും കശ്‌മീരി മുളകിന് 400 രൂപ വരെയുമായി. എണ്ണ ഉത്പന്നങ്ങളുടെ വിലയിലാണ് വലിയ മാറ്റം. ദിവസേന 50 രൂപ മുതൽ 100 രൂപ വരെയാണ് വർധനവ്.
Also read: വയസ് വെറും അക്കം, വിശ്രമകാലം ബിസിനസ് ജീവിതമാക്കി 78 കാരി ; കരുത്തേകി കൊച്ചുമകള്‍
മല്ലി, മഞ്ഞൾ പോലെയുള്ള മറ്റ് ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. അരി ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ക്ക് 2 രൂപ മുതൽ 5 രൂപ വരെ കൂടാന്‍ സാധ്യതയുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതും പൂഴ്ത്തിവയ്പ്പുമാണ് വില വര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.