ETV Bharat / city

അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കി

സ്പീഡ് ഗവർണർ ഇല്ലാത്ത ബസുകൾക്ക് എതിരെ ജൂൺ ഒന്നു മുതൽ നടപടി സ്വീകരിക്കുെമന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ

എ.കെ ശശീന്ദ്രൻ
author img

By

Published : Apr 25, 2019, 4:01 PM IST

തിരുവനന്തപുരം : അന്തർ സംസ്ഥാന ബസുകളിൽ ജൂൺ ഒന്ന് മുതൽ ജിപിഎസ് നിർബന്ധമാക്കാൻ തീരുമാനം. ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനത്തിൽ കർശന നടപടികള്‍ സ്വീകരിക്കാൻ തീരുമാനമായത്. ബസുകളിൽ ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കാനും, സ്പീഡ് ഗവർണർ നിർബന്ധമാക്കാനും തീരുമാനമായിട്ടുണ്ട്. കെഎസ്ആർടിസി കൂടുതൽ അന്തർ സംസ്ഥാന സർവീസ് സർവീസുകൾ തുടങ്ങുന്ന കാര്യവും പരിഗണിക്കും.കോൺട്രക്റ്റ് ക്യാരേജുകളുടെ നിരക്ക് ഏകീകരണത്തിന് പഠിച്ച് റിപോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയതായും, സ്പീഡ് ഗവർണർ ഇല്ലാത്ത ബസുകൾക്ക് എതിരെ ജൂൺ ഒന്നു മുതൽ നടപടി സ്വീകരിക്കുെമന്നും, യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് ചട്ടം ലംഘിച്ച് ഓടുന്ന 300 അന്തർ സംസ്ഥാന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് 2.4 ലക്ഷം രൂപ പിഴ ചുമത്തി. ലൈസൻസില്ലാതെ നടത്തുന്ന 45 ട്രാവൽ ഏജൻസികള്‍ക്കെതിരെയും നോട്ടീസും നൽകിയിട്ടുണ്ട്.

അന്തർ സംസ്ഥാന ബസുകളിൽ ജൂൺ ഒന്ന് മുതൽ ജിപിഎസ് നിർബന്ധം, സ്പീഡ് ഗവർണറും കർശനമാക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.