ETV Bharat / city

ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാര്‍ഡ് സമ്മാനിച്ചു - vayalar award ezhacheri

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്കാരം സമ്മാനിച്ചത്. 'ഒരു വെർജീനിയൻ വെയിൽക്കാലം' എന്ന കവിതാ സമാഹാരമാണ് ഇക്കുറി അവാർഡിന് അർഹമായത്.

വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം  ഏഴാച്ചേരി രാമചന്ദ്രന്‍  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  രാജ്ഭവന്‍  ഒരു വെർജീനിയൻ വെയിൽക്കാലം  കാനായി കുഞ്ഞിരാമൻ ശിൽപം  പെരുമ്പടവം ശ്രീധരൻ  governor arif mohammad khan  vayalar award ezhacheri  ezhacheri ramachandran
കവി ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാര്‍ഡ് സമ്മാനിച്ചു
author img

By

Published : Oct 27, 2020, 7:19 PM IST

തിരുവനന്തപുരം: 44-മത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പെരുമ്പടവം ശ്രീധരൻ, അവാർഡ് നിർണയ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഏഴാച്ചേരി രചിച്ച 'ഒരു വെർജീനിയൻ വെയിൽക്കാലം' എന്ന കവിതാ സമാഹാരമാണ് ഇക്കുറി വയലാർ അവാർഡിന് അർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും ഉൾപ്പെടുന്നതാണ് അവാർഡ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ വയലാർ പുരസ്കാര സമർപ്പണം ചടങ്ങു മാത്രമായി ചുരുക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.