തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുമായുള്ള ശീതസമരം തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ ഔദ്യോഗിക കാര്‍ വാങ്ങാന്‍ 85 ലക്ഷം രൂപ അനുവദിച്ചു. ഗവര്‍ണറുടെ നിലവിലെ ഔദ്യോഗിക കാര്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ ഓടിക്കഴിഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കാര്‍ വാങ്ങാനുള്ള തുക രാജ്ഭവന് കൈമാറിയത്.
ഇതനുസരിച്ച് പുതിയ ബെന്‍സ് കാറിന് രാജ്ഭവന്‍ ഓര്‍ഡര്‍ നല്‍കി. എം.ഒ.എച്ച് ഫാറൂഖ് കേരള ഗവര്‍ണര്‍ ആയിരിക്കേ വാങ്ങിയ ബെന്‍സ് കാറാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കാര്‍ ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ പരിശോധന നടത്തിയ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ കാര്‍ മാറ്റണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പി സദാശിവം ഗവര്‍ണറായിരിക്കേ പുതിയ കാര്‍ വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റപ്പോള്‍ പുതിയ കാറിനുള്ള ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അതിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.
Also read: കോട്ടയത്ത് നിന്നും കാണാതായ യുവാവ് എറണാകുളത്ത് മരിച്ച നിലയിൽ