ETV Bharat / city

# Live Updates: സ്വര്‍ണക്കടത്ത് കേസ്; ഏറ്റവും പുതിയ വാര്‍ത്തകള്‍ - Kochi

എന്‍.ഐ.എ കോടതി  സ്വര്‍ണ്ണ കടത്ത് കേസ്  എന്‍.ഐ.എ  Gold Smuggling  Kochi
സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ എത്തിച്ചു
author img

By

Published : Jul 12, 2020, 4:49 PM IST

Updated : Jul 12, 2020, 8:14 PM IST

20:06 July 12

റമീസിന്‍റെ വീട്ടില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചതായി കസ്റ്റംസ്

  • ഡിജിറ്റല്‍ തെളിവുകളാണ് ശേഖരിച്ചത്
  • ലാപ്ടോപ്പും ഫോണും കണ്ടെടുത്തു
  • പണമിടപാട് സംബന്ധിച്ച രേഖകകള്‍ കണ്ടെത്തി
  • ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും കസ്റ്റംസ്

19:20 July 12

എന്‍.ഐ.എ സംഘം കസ്റ്റംസ് ഓഫീസിലെത്തി

  • കസ്റ്റംസിന്‍റെ പിടിയിലായ സരിത്ത്, റമീസ് എന്നിവര്‍ ഉള്‍പ്പടെ മൂന്ന് പേരെ എന്‍.ഐ.എ ചേദ്യം ചെയ്യും.
  • നേരത്തെ എന്‍.ഐ.എ സരിത്തിനെ ചോദ്യം ചെയ്തിരുന്നു.

19:15 July 12

സ്വപ്ന സുരേഷിനെ കൊവിഡ് കെയര്‍ സെന്‍ററിലെത്തിച്ചു

  • അമ്പിളിക്കല കൊവിഡ് കെയര്‍ സെന്‍ററിലാണ് സ്വപ്നയെ എത്തിച്ചത്
  • വഴിയില്‍ യുവജന സംഘടകളുടെ പ്രതിഷേധം
  • ഹോസ്റ്റലിന് സുരക്ഷ ഒരുക്കി പൊലീസ്
  • അമ്പിളിക്കല ഹോസ്റ്റലില്‍ പ്രത്യേക മുറി ഒരുക്കും

19:11 July 12

കേസില്‍ റമീസിനേയും പ്രതിയാക്കുമെന്ന് കസ്റ്റംസ്

  • റമീസിനെ കസ്റ്റഡിയില്‍ എടുത്തത് ഇന്ന് രാവിലെ. റമീസ് കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍

19:10 July 12

എല്ലാം അറിയുന്നത് സ്വപ്നക്കെന്ന് സരിത്തിന്‍റെ മൊഴി

  • എല്ലാം അറിയുന്നത് സ്വപ്നക്കെന്ന് സരിത്തിന്‍റെ മൊഴി. കസ്റ്റംസിന് മുന്‍പാകെയാണ് ഇക്കാര്യം സരിത്ത് വ്യക്തമാക്കിയത്. സ്വര്‍ണം എത്തുന്നതും അയക്കുന്നതും ആര്‍ക്കെന്ന് അറിയുന്നത് ഇവര്‍ക്ക് മാത്രം.

18:17 July 12

എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

  • പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു
  • തീരുമാനം കൊവിഡ് ഫലം വന്ന ശേഷം
  • പ്രതികള്‍ക്കായി ഇന്ന് പ്രത്യേക അഭിഭാഷകര്‍ ഹാജരായില്ല
  • കെല്‍സ അഭിഭാഷക വിജയമ്മയാണ് ഹാജരായത്
  • പ്രതികള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല
  • എന്നാല്‍ രക്ത സമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കാറുണ്ടെന്ന് പ്രതികള്‍ കോടതില്‍
  • ഇവര്‍ക്ക് ആവശ്യമായ മരുന്ന് നല്‍കാനും കോടതി നിര്‍ദേശം.

18:10 July 12

പ്രതികളെ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റുന്നു

  • എന്‍.ഐ.എ  കോടതിയില്‍ നിന്നും പ്രതികളെ  കൊവിഡ് സെന്‍ററുകളിലേക്ക് മാറ്റുന്നു. സ്വപ്ന സുരേഷിനെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി. സന്ദീപിനെ കറുകുറ്റിയിലേക്കാണ് മാറ്റുന്നത്. പ്രതിഷേധം കണക്കിലെടുത്ത് വഴിയില്‍ കനത്ത സുരക്ഷ.

17:43 July 12

പ്രതി റമീസിന്‍റെ പെരിന്തല്‍മണ്ണയിലെ വീട്ടില്‍ കസ്റ്റംസ് പരിശോധന

  • സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതി റമീസിന്‍റെ വീട്ടിലും പരിശോധന. മലപ്പുറം പെരിന്തല്‍മണ്ണയിലെ വീട്ടിലാണ് പരിശോധന. കസ്റ്റംസാണ് പരിശോധന നടത്തുന്നത്.

17:18 July 12

സന്ദീപ് നായരേയും സ്വപ്ന സുരേഷിനേയും റിമാന്‍ഡ് ചെയ്തു

  • പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
  • സ്വപ്നയെ തൃശ്ശൂര്‍ അമ്പലക്കവല കൊവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റാനാണ് തീരുമാനം.
  • സന്ദീപ് നായരെ കറുകുറ്റിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കോടതി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. കസ്റ്റഡി അപേക്ഷ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി.
  • കോടതിയില്‍ നിന്നും പ്രതികളെ ഉടന്‍ പുറത്തേക്ക് എത്തിക്കും.

17:09 July 12

ഒന്നാം പ്രതി സരിത്തിന്‍റെ വീട്ടില്‍ എന്‍.ഐ.എ പരിശോധന നടത്തുന്നു

  • സ്വര്‍ണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്തിന്‍റെ വീട്ടില്‍ എന്‍.ഐ.എ പരിശോധന നടത്തുന്നു. തിരുവനന്തപുരം തിരുവല്ലത്തെ വീട്ടിലാണ് പരിശോധന

17:04 July 12

എന്‍.ഐ.എ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു

  • പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു.

16:51 July 12

ജഡ്‌ജി ജ. പി കൃഷ്ണകുമാര്‍ കോടതിയിലെത്തി

  • പ്രത്യേക അന്വേഷണ കേസ് ജഡ്‌ജ് ജ. പി കൃഷ്ണകുമാര്‍ കോടതിയില്‍ എത്തി. കോടതി നടപടികള്‍ ഉടന്‍ ആരംഭിക്കും. എന്‍.ഐ.എ അഭിഭാഷകനും കോടതയില്‍ എത്തി. പ്രതികള്‍ക്കായി അഭിഭാഷകര്‍ ആരും തന്നെ എത്തിയിട്ടില്ല.

16:23 July 12

സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയുമാണ് എന്‍.ഐ.എ കോടതിയില്‍ എത്തിച്ചത്

  • സ്വര്‍ണക്കടത്ത്  കേസ് പ്രതികളെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ എത്തിച്ചു. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയുമാണ് കോടതിയില്‍ എത്തിച്ചത്. പ്രതികളെ നേരത്തെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ നിന്നും വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം എന്‍.ഐ.എ ഓഫീസില്‍ എത്തിച്ചു. ഇവിടെ നിന്നാണ് നിലവില്‍ കൊച്ചിയിലെ എൻ.ഐ.എ കോടതയില്‍ എത്തിച്ചിരിക്കുന്നത്.

Last Updated : Jul 12, 2020, 8:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.