തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ ജയില്‍ മേചിതനായി. കൊഫേപോസ തടവ് അവസാനിച്ചതോടെയാണ് മോചനം. പൂജപ്പുര ജയിലിലെ തടവുപുള്ളിയായിരുന്നു സന്ദീപ്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) രജിസ്റ്റര്‍ ചെയ്‌ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ സന്ദീപിന് ജാമ്യം അനുവദിച്ചിരുന്നു.
കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നും എല്ലാം പിന്നീട് പറയാമെന്നും സന്ദീപ് പറഞ്ഞു. സ്വര്‍ണക്കടത്ത് ഡോളര്‍ കടത്ത് കേസ്, കള്ളപ്പണകേസ്, എന്‍.ഐ.എ കേസ് എന്നിവയിലാണ് സന്ദീപിന് ജാമ്യം ലഭിച്ചത്. കൊഫേപോസ പ്രകാരം ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിലായിരുന്നു. അതേ സമയം എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ സന്ദീപിനെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിനെതിരായ കോഫേപോസ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. നാളെയാണ് സ്വപ്‌ന സുരേഷിന്‍റെ കരുതല്‍ തടങ്കലിന്‍റെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്‌ത കേസിലും ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്‌നയ്ക്ക് ജയില്‍ മോചിതയാകാന്‍ കഴിയില്ല.
ALSO READ: സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴ ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്