ETV Bharat / city

കൊവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയുടെ സംസ്കാരം ഇന്ന്

ജയ്പൂരിൽ നിന്ന് ട്രയിൻ മാറി കയറി തിരുവനന്തപുരത്തെത്തിയ അഞ്ജയ്യ ബുധനാഴ്ചയാണ് നിരീക്ഷണത്തിലിരിക്കെ മരിച്ചത്

തെലങ്കാന സ്വദേശിയുടെ സംസ്കാരം കൊവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശി തിരുവനന്തപുരം ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ funeral of telengana native kerala telangana native died at trivandrum
തെലങ്കാന സ്വദേശി
author img

By

Published : May 30, 2020, 1:48 PM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച തെലങ്കാന സ്വദേശിയുടെ സംസ്കാരം ഇന്ന്. കൊവിഡ് മാർഗനിർദേശം അനുസരിച്ചാണ് സംസ്കാരം നടത്തുക. ജയ്പൂരിൽ നിന്ന് ട്രയിൻ മാറി കയറിയാണ് തെലങ്കാന സ്വദേശി അഞ്ജയ്യ തിരുവനന്തപുരത്ത് എത്തിയത്. നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നതിനിടെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു. ബുധനാഴ്ചയാണ് അഞ്ജയ്യ മരിച്ചത്.

കൊവിഡ് മരണം ആയതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ അഞ്ജയ്യയുടെ ഭാര്യ ലക്ഷമിയേയും മകൻ രവിയേയും നേരിട്ടെത്തി അറിയിച്ചു. ബന്ധുക്കളിൽ നിന്ന് സമ്മതപത്രവും വാങ്ങി. ഇരുവരും പൂജപ്പുര ഐ.സി.എമ്മിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. എത്രയും വേഗം നാട്ടിലേക്ക് പോകണമെന്ന് ഇവർ കലക്ടറോട് ആവശ്യപ്പെട്ടു. ട്രെയിൻ ഗതാഗതം ആരംഭിച്ചാൽ നാട്ടിലേക്ക് പോകാൻ സംവിധാനം ഒരുക്കാം എന്ന ഉറപ്പ് ജില്ലാ കലക്ടർ നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.