തിരുവനന്തപുരം: വഴിമുട്ടിയ ജീവിതസാഹചര്യങ്ങൾക്കിടയിലും സാമൂഹ്യ നന്മയ്ക്ക് കാവൽ ആവു ന്ന പൊലീസുകാർക്ക് വൈകുന്നേരങ്ങളിൽ ഒരു നേരത്തെ ചായ നൽകിക്കൊണ്ട് ആദരവ് പ്രകടിപ്പിക്കുകയാണ് നെട്ടയം കൊമ്പനാടൻ വീട്ടിലെ ദമ്പതിമാരായ വൈശാഖും,സുമയ്യയും.
കഴിഞ്ഞ 43 ദിവസമായി വെയിലിലും മഴയിലും വകവയ്ക്കാതെയാണ് പൊലീസുകാർക്ക് ദിവസവും ഈ ദമ്പതികൾ ചായ എത്തിക്കുന്നത്. ലോക്ക് ഡൗണിൽ തൊഴിലില്ലാതിരിക്കേയാണ് തുശ്ചമായ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച കാശ് കൊണ്ടാണ് ഈ സേവനം നടത്തുന്നത്.
also read: ജനപക്ഷമെന്ന സര്‍ക്കാര്‍ നയം പൊലീസ് പ്രാവര്‍ത്തികമാക്കിയെന്ന് മുഖ്യമന്ത്രി
കാച്ചാണി, വഴയില, വെള്ളയമ്പലം, മരുതുംകുഴി, ഇടപ്പഴഞ്ഞി, പേരൂർക്കട, എന്നിവിടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുദ്യോഗസ്ഥർക്കാണ് ഇവർ പ്രതിഫലം വാങ്ങാതെ ചായ എത്തിക്കുന്നത്. കൊവിഡ് കാലത്ത് നിയമം നടപ്പിലാക്കുമ്പോൾ പൊതുജനം പൊലീസിനെ കുറ്റപ്പെടുത്തുന്ന സമയത്താണ് ഇവരുടെ സ്നേഹ സമ്പൂർണമായ ചായസൽക്കാരം.